കോറോണയുടെ പഴി പ്രവാസിക്കോ ? (കവിത)

കോറോണയുടെ പഴി പ്രവാസിക്കോ ? (കവിത)

ആയിരങ്ങളുമായ് ഇടതു പടിഞ്ഞാറോട്ടു പായുന്നു
വലത്കിഴക്കോട്ടും നടുക്കായി താമരയുമായിയടുത്ത കൂട്ടർ
അവർതൻ നടുവിലൂടെയൊരു ബഹിരാകാശ സഞ്ചാരി പോൽ
പിപി കിറ്റിനുള്ളിലായി പല കടമ്പകൾ കടന്നണഞ്ഞിടും
അന്യഗ്രഹ ജീവി പോൽ പ്രവാസികൾ ഭാരതമക്കൾ
കൊറോണവാഹകരെന്ന് മുദ്രക്കുത്തി അയിത്തം
കൽപ്പിച്ചു കൂട്ടിലാക്കി ഒന്നടങ്കം ജന്മനാട്... വേണം
സാമൂഹികാകലമവർക്കും ആരാധനാലയങ്ങൾക്കുമെല്ലാം…
ജാഥകളായിരം യോഗങ്ങൾ പതിനായിരമങ്ങുമിങ്ങും
ബാധകമല്ലിതൊന്നുമൊരു രാഷ്ട്രീയ പാർട്ടികൾക്കും
കൊറോണയെക്കാൾ വലിയ വൈറസാണിവർ.
കൊതുക് മലേറിയയെന്നപോലെ പരത്തുന്നീ കോവിഡിനെയവർ.

അറിയില്ലിവർക്ക് രാവുകൾ പകലുകളാക്കി അധ്വാനിക്കുമീ
പ്രവാസി മക്കൾതൻ വിയർപ്പിൻ വിലയൊരിക്കലും വിയർക്കാതെ
കുത്തിനിറച്ചീടും തൻ പോക്കറ്റീ രാഷ്ട്രീയ കോമരങ്ങൾ
വേണം പ്രവാസി തൻ കാശും വോട്ടും എന്നുമീ അധികാര
കസേരകൾ കയ്യടക്കാൻ... കട്ടുമുടിച്ചടക്കാൻ….
നാനാവിധ വികസനത്തിനു വേണം പ്രവാസി പണം
പ്രഭാതത്തിൽ ശുഭ്ര വസ്ത്രധാരിയായി ഡബിൾ താടിക്ക്
താങ്ങായിയൊരു മാസ്ക്കുമിട്ട് കപട പുഞ്ചിരിയുമേന്തി
ഉയർത്തിയ ഹസ്തവുമായി നാട്ടാരെ കറക്കിയൊരു
ഇഷ്ടഭോജനം വിഴുങ്ങി നീട്ടിയൊരുയെമ്പകവും തട്ടി
കീശ നിറച്ചു സ്വഭവനത്തിലെത്തി സുഖനിദ്ര പൂകുന്ന
നിങ്ങൾക്കറിയിലുറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ടു കഴിയുമീ
പ്രവാസി തൻ നെഞ്ചിലെ നീറ്റൽ, നഷ്ട സ്വപ്നങ്ങൾ പേറി
ഉറ്റവരെയൊരുനോക്ക് കാണാതെ ആഗ്രഹങ്ങളും, കണ്ടോരായിരം
സ്വപ്നങ്ങളും ബാക്കിയായി അന്ത്യ ചുംബനങ്ങളും, പരികർമ്മങ്ങളും
ലഭിക്കാതെ അലിഞ്ഞു ചേർന്നീ മണലാരുണ്യത്തിൽ... ഓർമ്മകൾ
മാത്രമായവർ…….ഒരുളുപ്പുമില്ലാതെ പഴിചാരുന്നു പ്രവാസിയെ
ഭാവി തലമുറക്കായി കരുതിവെക്കുന്നിവറ്റകൾ കൊടുദാരിദ്രവും പട്ടിണിയും….
ഓ…. ഭാരതമേ നിൻനാശം നിശ്ചയമീ ധർമ്മബോധം നഷ്ടമായൊരീ നിൻ
മക്കളാം രാഷ്ട്രീകോമരങ്ങൾ തൻ വിനാശ ക്രിയകളാൽ തന്നെ..മഹാ കഷ്ടം!...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26