ന്യൂഡൽഹി: കൊവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെതിരെയും കോവാക്‌സിന്‍ ഫലപ്രദമെന്ന് രാജ്യത്തെ പ്രമുഖ ആരോഗ്യഗവേഷണ സ്ഥാപനമായ ഐസിഎംആര്‍.
സര്‍ക്കാരിന് കീഴിലുള്ള ഐസിഎംആറുമായി സഹകരിച്ച് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസുകള്‍ അടക്കം എല്ലാത്തരം കോവിഡ് വകഭേദങ്ങള്‍ക്കുമെതിരെ കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ് ഐസിഎംആര്‍ പഠനം വ്യക്തമാക്കുന്നത്.
രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലാണ്. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇവയുടെ അതിവ്യാപന ശേഷിയാകാം കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെതിരെയും കോവാക്‌സിന്‍ ഫലപ്രദമാണ് എന്ന ഐസിഎംആറിന്റെ കണ്ടെത്തല്‍.
അതേസമയം രാജ്യത്ത് കോവിഷീൽഡ് വാക്സിനുകളുടെ വില വർദ്ധിപ്പിച്ചു. സ്വകാര്യ ആശുപത്രികളടക്കം സംസ്ഥാന സർക്കാരുകൾക്ക് നല്കുന്ന വാക്സിനുകളുടെ വില പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സംസ്ഥാന സർക്കാരുകളടക്കം ഡോസിന് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കായിരിക്കും കോവിഷീൽഡ് വാക്സിന് നല്കുക.
കേന്ദ്രസർക്കാരിന് തുടർന്നും 150 രൂപയ്ക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിന് നല്കും. പുതിയ വാക്സിന് പോളിസി അനുസരിച്ച് വാക്സിന് ഡോസുകളുടെ 50 ശതമാനം കേന്ദ്രസർക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നല്കും.
നിലവിൽ സർക്കാർ ആശുപത്രികളിൽ കോവിഷീൽഡ് വാക്സിന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 250 രൂപയാണ് ഈടാക്കുന്നത്. നിലവില് 45 വയസിന് മുകളിലുള്ളവർക്കാണ് വാക്സിന് നല്കുന്നത്. മെയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിന് നല്കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പ്രഖ്യാപനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.