ടോക്കിയോ : ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയും അപ്പോസ്തോലിക ന്യൂൻസിയോയുമായ ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത് കാലം ചെയ്തു. എറണാകുളം - അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമായിരുന്നു. 1969 ൽ തായവാനിലെ ബിഷപ്പ് പോൾ ചെങ് കുങ് നിന്നും പാരോഹിത്യം സ്വീകരിച്ചു. തുടർന്ന് 1973 ൽ പൊന്തിഫിക്കൽ എക്ലേസിയൽ അക്കാഡമിയിലെ പഠനത്തിനു ശേഷം വത്തിക്കാന്റെ ഡിപ്ലോമാറ്റിക്ക് സർവ്വീസിന്റെ ഭാഗമായി തീർന്നു. കാമറൂൺ,തുർക്കി,ഇറാൻ എന്നീ രാജ്യങ്ങളിലെ പൊന്തിഫിക്കൽ മിഷനുകളിലും ബെൽജിയം,സ്പെയിൻ,സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ചാർജ് ഡി അഫേഴ്സ് ആയി പ്രവർത്തിച്ചു.
1999 ൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ മെലിവ്യും അതിരൂപതയുടെ സ്ഥാനിക അദ്ധ്യക്ഷനായും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ വത്തിക്കാൻ സ്ഥാനപതിയും അപ്പസ്തോലിക് ന്യൂൻസിയോയുമായി നിയമിച്ചു. 2005 ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ താൻസാനിയയുടെ വത്തിക്കാൻ സ്ഥാനപതിയായി നിയമിച്ചു. 2011 ജപ്പാനിന്റെ സ്ഥാനപതിയായി നിമയിച്ചു.
ജപ്പാനിലെ സഭയെ നയിച്ചിരുന്ന അദ്ദേഹത്തിന് ഈ വർഷം അതീവ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുന്നുവെങ്കിലും സാധാരണ ജീവിതത്തിേലേക്ക് മടങ്ങി വരികയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.