ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രിയുമായിരുന്ന ഡോ. എ.കെ വാലിയ കോവിഡ് -19 ബാധിച്ച് മരിച്ചു.72 വയസായിരുന്നു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സംസ്ഥാനത്തെ ഒന്നും രണ്ടും മൂന്നും നിയമസഭകളില്‍ അംഗമായിരുന്നു വാലിയ. ഡോക്ടറായിരുന്ന അദ്ദേഹം 1972 ല്‍ ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബി.എസ് ബിരുദം നേടിയത്.
1993 നും 2013 നും ഇടയില്‍ നാല് തവണ ദില്ലി നിയമസഭയിലേക്ക് വാലിയ തിരഞ്ഞെടുക്കപ്പെട്ടു. ദില്ലിയിലെ ഷീലാ ദീക്ഷിത് സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആരോഗ്യ, നഗരവികസനം, ഭൂമി, കെട്ടിടം തുടങ്ങി വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
വാലിയയുടെ നിര്യാണം ദേശീയ തലസ്ഥാനത്ത് പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി വിശേഷിപ്പിച്ചു. ദില്ലി നിയമസഭയില്‍ ഗീത കോളനി, ലക്ഷ്മി നഗര്‍ സീറ്റുകളെ വാലിയ പ്രതിനിധീകരിച്ചിരുന്നു. അദ്ദേഹം ലക്ഷ്മി നഗറില്‍ ക്ലിനിക് നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.