അഡ്വ. ജയശങ്കറിന് മറുപടിയുമായി നോബിൾ പാറക്കലച്ചൻ : സോഷ്യൽ മീഡിയയിൽ തരംഗമായി വാക്പോര് തുടരുന്നു

അഡ്വ. ജയശങ്കറിന് മറുപടിയുമായി നോബിൾ പാറക്കലച്ചൻ : സോഷ്യൽ മീഡിയയിൽ തരംഗമായി വാക്പോര് തുടരുന്നു

ലവ് ജിഹാദ് സംബന്ധിച്ച് തളിപ്പറമ്പിൽ വച്ച് നടത്തിയ പഠനശിബിരവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ വിവാദം ഉടലെടുത്തിരിക്കുന്നത് . ഈ സെമിനാറിന് നോമ്പിളച്ചൻ നേതൃത്വം നൽകി എന്നതാണ് ജയശങ്കരൻ വക്കീലിനെ അച്ചനെതിരെ ചന്ദ്രഹാസം ഇളക്കാൻ പ്രേരിപ്പിച്ചത്. ക്രിസ്ത്യൻ പെൺകുട്ടികൾ അന്യമതസ്ഥരെ കാണുമ്പോൾ വഴിമാറി നടക്കാൻ   ഉപേദശം നൽകുകയാണ് ഈ സെമിനാറിൽ നടന്നതെന്നാണ് അഡ്വക്കേറ്റ് ആരോപിച്ചത് .

ഇതിനു മറുപടിയുമായിട്ടാണ് ഫാ.നോബിൾ പാറക്കൽ അദ്ദേഹത്തിന്റെ ഫേസ് ബുക്കിൽ വീഡിയോ പങ്കു വച്ചത് . അറിവില്ലായ്മ ആഭരണവും പുച്ഛം സ്ഥായിഭാവവും ആയി കൊണ്ടു നടക്കുകയാണ് അഡ്വ. ജയശങ്കർ എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ വിമർശനം അദ്ദേഹം ആരംഭിക്കുന്നത് . തളിപ്പറമ്പിൽ നടന്ന സെമിനാറിൽ ചർച്ച ചെയ്ത കാര്യങ്ങൾ എന്താണെന്ന് അറിയില്ല എന്ന് ജയശങ്കർ തന്നെ പറയുന്നുണ്ട് എങ്കിലും മുസ്ലിം ചെറുപ്പക്കാരെ കാണുമ്പോൾ ക്രിസ്ത്യൻ പെൺകുട്ടികൾ വഴിമാറിപ്പോകണം എന്ന് നോമ്പിളച്ചൻ സംസാരിച്ചു എന്നാണ് ജയശങ്കർ ഊഹിക്കുന്നത് .

കൺമുന്നിലും കയ്യെത്തും ദൂരത്തുമുള്ള അനുഭവ സാക്ഷ്യങ്ങളുടെ വെളിച്ചത്തിലാണ് ലവ് ജിഹാദിനെതിരെ ശബ്ധമുയർത്തുന്നത് . പ്രതീക്ഷയും ആല്മവിശ്വാസവും നഷ്ടപ്പെട്ടവരുടെ ഗദ്ഗദങ്ങൾക്കു ചെവിയോർക്കുകയാണ് വൈദീകരുടെ കടമ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. തങ്ങളുടെ സമുദായത്തോട് ഇത്തരം വിഷയങ്ങളിൽ ക്രിയാത്‌മകമായി സംവദിക്കുവാൻ കഴിയും എന്നതിൽ ഈന്തപ്പഴത്തിന്റെ രുചി നുകരുന്ന ആരും അസ്വസ്ഥപ്പെടേണ്ട കാര്യം ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവർ തമ്മിലുള്ള വാക്പയറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. 

വീഡിയോയുടെ  പൂർണ്ണരൂപം  :


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.