അമേരിക്കയിൽ ഇന്ത്യക്ക് ലെവൽ ഫോർ ട്രാവൽ ഹെൽത്ത് നോട്ടീസ്

അമേരിക്കയിൽ ഇന്ത്യക്ക് ലെവൽ ഫോർ ട്രാവൽ ഹെൽത്ത് നോട്ടീസ്

വാഷിങ്ടൺ: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ അമേരിക്കയിൽ നിന്ന് ആരും
ഇന്ത്യയിലേക്ക് യാത്ര പോകരുത് എന്ന് യൂ എസ്‌ കൗൻസിലേറ്റിന്റെ അറിയിപ്പ്. ഇന്ത്യയിലെ കോവിഡ് നിരക്ക് അപകടകരമായി ഉയർന്നതാണ് കാരണം. ഏതെങ്കിലും അന്താരാഷ്ട്ര യാത്രകൾ പോകും മുൻപ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ കോവിഡ് 19 പേജ് പരിശോധിക്കാനും അറിയിപ്പുണ്ട്.

കോവിഡ് -19 മൂലം സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയ്ക്കായി ലെവൽ ഫോർ ട്രാവൽ ഹെൽത്ത് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇത് രാജ്യത്ത് ഉയർന്ന തോതിലുള്ള കോവിഡ് -19 നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്.

ലെവൽ ഒന്ന് മുതൽ ലെവൽ നാല് വരെയാണ് ഇപ്പോൾ നിലവിലുള്ള മുന്നറിയിപ്പിന്റെ നില. മുന്നറിയിപ്പിന്റെ ഗൗരവം നിശ്ചയിക്കുന്നത് ഏതു ലെവൽ എന്നതിനെ ആശ്രയിച്ചാണ്.

ലെവൽ 1: പതിവുള്ള മുൻകരുതലുകൾ കൈക്കൊള്ളുക.
ലെവൽ 2: അത്യധികം ജാഗ്രത പാലിക്കുക.
ലെവൽ 3: അനാവശ്യമായ യാത്രകൾ ഒഴിവാക്കുക.
ലെവൽ 4: യാത്ര പാടില്ല


ഇന്ത്യയിലെ കോവിഡ് -19 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് എംബസിയുടെ കോവിഡ് 19 പേജ് സന്ദർശിക്കുക.
ഇന്ത്യയിലേക്ക് യാത്ര ചെയ്യും മുൻപ് കോവിഡ് -19 സംബന്ധിച്ച് യുഎസ് എംബസിയുടെ വെബ് പേജ് പരിശോധിക്കുക. അതുപോലെ 'ട്രാവൽ, കോവിഡ് -19' എന്നിവയിലെ സി‌ഡി‌സിയുടെ വെബ്‌പേജ് സന്ദർശിക്കുക.

https://travel.state.gov/content/travel/en/traveladvisories/traveladvisories/india-travel-advisory.html


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.