സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനകാര്യ മന്ത്രി

സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനകാര്യ മന്ത്രി

ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് ധനകാര്യ മന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പദ്ധതികൾ. 

മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാൻ തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50വര്‍ഷത്തിനുള്ളിലാണ് ഇത് തിരിച്ചടക്കേണ്ടത്. 8 നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്ക് 200 കോടി വീതം നൽകും. 450 കോടി വീതം ഉത്തരാഘണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ലഭിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങൾക്ക് 7500 കോടിയുടെ ധനസഹായവും.

സർക്കാർ ജീവനക്കാരുടെ ചെലവഴിക്കൽ പ്രോത്സാഹിപ്പിക്കുവാനും വിപണി ആവശ്യകത സൃഷ്ടിക്കാനും ആയി കേന്ദ്രസർക്കാർ എൽഡിസി കാഷ് വൗച്ചറും, ഫെസ്റ്റിവൽ അഡ്വാൻസ് സ്കീമുകളും പ്രഖ്യാപിച്ചു. 5,675 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് വകയിരുത്തുക. 

കൂടാതെ യാത്രകൾക്ക് ലീവ് ട്രാവൽ കൺസെഷൻ ലഭിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് യാത്ര ചെയ്യാതെ തന്നെ പ്രസ്തുത തുകയ്ക്ക് തുല്യമായ പണം ലഭിക്കും. അവർക്കിഷ്ടമുള്ള വാങ്ങലുകൾ നടത്തുവാൻ ഈ അലവൻസ് ഉപയോഗിക്കാം. ചിലവാക്കലുകൾ ഡിജിറ്റൽ വഴി മാത്രമേ ചെയ്യാവൂ.

സ്പെഷ്യൽ ഫെസ്റ്റിവൽ അഡ്വാൻസ് സ്കീമിന് കീഴിൽ പതിനായിരം രൂപ പലിശ രഹിത അഡ്വാൻസായി ജീവനക്കാർക്ക് നൽകും. ഇത് പത്ത് തവണകളായി തിരികെ നൽകിയാൽ മതിയാകും. റുപെ കാര്‍ഡായിട്ടായിരിക്കും തുക നല്‍കുക. 2021 മാര്‍ച്ച് 31നം തുക ചെലവഴിക്കുകയും വേണം.  ഇതിനായുള്ള പെയ്മെൻറ് നികുതി രഹിതമായി തുടരും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.