തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഗവർണറുടെ നിർദേശ പ്രകാരം മാറ്റിവെച്ച ആരോഗ്യ സർവകലാശാല പരീക്ഷകൾ മേയ് മൂന്നു മുതൽ പുനഃരാരംഭിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശ പ്രകാരമാണ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും പരീക്ഷകൾ മാറ്റിവെച്ചത്. ഇതിന്റെ ഭാഗമായി ആരോഗ്യ സർവകലാശാലയും പരീക്ഷകൾ മാറ്റിവെച്ചിരുന്നു.
എന്നാൽ, ആരോഗ്യസർവകലാശാല പരീക്ഷകൾ മാറ്റിവെക്കുന്നതിന് എതിരെ സർവകലാശാല അധികൃതർ തന്നെ ഗവർണർക്ക് കത്തെഴുതുകയായിരുന്നു. പുതിയ സാഹചര്യത്തിൽ കോവിഡ് പ്രവർത്തനങ്ങളിൽ സജീവമാകേണ്ടവരാണ് ആരോഗ്യ സർവകലാശാലയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ. പുതിയ ഹൗസ് സർജന്മാരെ പെട്ടെന്ന് തന്നെ സംസ്ഥാനത്തിന് ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത് അയച്ചത്.
അതുപോലെ തന്നെ ആരോഗ്യസർവകലാശാലയിലെ കുട്ടികളിൽ മിക്കവരും കോവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞവരാണ്. അതുകൊണ്ട് തന്നെ ഇവർക്ക് ഇപ്പോൾ പരീക്ഷ നടത്തുന്നതിൽ പ്രയാസമില്ലെന്നും സർവകലാശാല അധികൃതർ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.