ഓണ്‍ലൈന്‍ തട്ടിപ്പ്: വീണ്ടും മുന്നറിയിപ്പ് നല്‍കി അബുദാബി

ഓണ്‍ലൈന്‍ തട്ടിപ്പ്: വീണ്ടും മുന്നറിയിപ്പ് നല്‍കി അബുദാബി

അബുദാബി: ഓണ്‍ലൈന്‍ ഹാക്ക‍ർമാരുടെ തട്ടിപ്പില്‍ വീഴരുതെന്ന് മുന്നറിയിപ്പ് നല്കി അബുദബി ഡിജിറ്റല്‍ അതോറിറ്റി. ഇമെയിലുകളും ഫോണ്‍കോളുകളും സംബന്ധിച്ച് ജാഗ്രതപാലിക്കണമെന്നാണ് മുന്നറിയിപ്പ്.

അറിയപ്പെടാത്ത അഡ്രസുകളില്‍ നിന്ന് മെയില്‍ മുഖാന്തിരമോ മറ്റ് രീതിയിലോ വരുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. മൊബൈലും ലാപ്ടോപുകളും ഹാക്ക് ചെയ്യപ്പടാം. ഫോണ്‍കോളുകളുടെ രൂപത്തിലും ഹാക്കിംഗ് നടക്കുന്നുണ്ടെന്നും അറിയിപ്പ് വ്യക്തമാക്കുന്നു .

അതുപോലെ തന്നെ പാസ് വേ‍ഡുകള്‍ ആർക്കും കൈമാറാതിരിക്കുക, സോഫ്റ്റ്‌വെയർ അപ്ഡേഷനുകള്‍ യഥാസമയം നടത്തുകയെന്നുളളതെല്ലാം ഹാക്കിംഗിനുളള സാധ്യത കുറയ്ക്കും. ക്രെഡിറ്റ് കാർഡിന്‍റേതുള്‍പ്പടെ സ്വകാര്യവിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുതെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.