തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചു. 28 ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മെയ് മാസത്തില്‍ കോവിഡ് വ്യാപന തോത് അനുസരിച്ച് പ്രായോഗിക പരീക്ഷ നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാല്‍ കോവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുകയാണെങ്കില്‍ പ്രായോഗിക പരീക്ഷ പൂര്‍ണമായും ഒഴിവാക്കിയേക്കും. പകരം തിയറി മാര്‍ക്കിന്റെ ശരാശരി കണക്കാക്കി പ്രായോഗിക പരീക്ഷയുടെ മാര്‍ക്ക് നിശ്ചയിക്കാനാണ് ആലോചന.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്‍കും. പരീക്ഷ മാറ്റിവയ്ക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തിയറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാവുകയാണ്. 28 ാം തീയതി മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കുന്നതിനാണ് നിലവില്‍ നിദ്ദേശം നല്‍കിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.