വാഷിംഗ്ടണ്‍: ഒന്നാം ലോക മഹായുദ്ധത്തിന്റെ മറവില്‍ ഓട്ടോമന്‍ സാമ്രാജ്യം 1915 ല്‍ നടത്തിയ അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിച്ച്് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇക്കാര്യം ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ബൈഡന്‍. അര്‍മേനിയന്‍ വംശഹത്യയുടെ 106-ാം വാര്‍ഷിക ദിനത്തിലാണ് ബൈഡന്റെ ഈ പ്രഖ്യാപനം. ഇതോടെ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള അസ്വാരസ്യം കൂടുമെന്നാണു കരുതപ്പെടുന്നത്.
ഓട്ടോമന്‍ കാലഘട്ടത്തില്‍ നടന്ന അര്‍മേനിയന്‍ വംശഹത്യയില്‍ മരിച്ചവരെക്കുറിച്ച് എല്ലായ്‌പ്പോഴും ഓര്‍ക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുകയും വേണമെന്നു ജോ ബൈഡന്‍ പറഞ്ഞു. സംഭവിച്ചതിനെയോര്‍ത്ത് വിലപിക്കുന്നതോടൊപ്പം ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
അര്‍മേനിയന്‍ വംശഹത്യ എന്ന് അര്‍മേനിയന്‍ കൂട്ടക്കൊലയെ പരാമര്‍ശിക്കുന്നത് തുര്‍ക്കിയെ വിറളി പിടിപ്പിക്കുമെന്നതിനാല്‍ അമേരിക്ക വളരെ ശ്രദ്ധാപൂര്‍വമാണ് ഇതേക്കുറിച്ചു പരാമര്‍ശിച്ചുവന്നിരുന്നത്.
അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെ വംശഹത്യയായി അംഗീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ബൈഡന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എര്‍ദോഗന്‍, ബൈഡനുമായി അത്ര നല്ല ബന്ധത്തിലല്ല. 2019 ല്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും കൊലപാതകങ്ങളെ വംശഹത്യയാണെന്ന് അംഗീകരിച്ച് പ്രമേയം പാസാക്കി എങ്കിലും ഇത് തുര്‍ക്കിയെ പ്രകോപിപ്പിക്കുന്നതാകയാല്‍ അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് നിരസിച്ചിരുന്നു.
ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട 15 ദശലക്ഷം അര്‍മേനിയക്കാരെ ബഹുമാനിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരിക്കെ ബൈഡന്‍ പ്രതിജ്ഞ ചെയ്തിരുന്നു തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ബൈഡന്‍ ഈ പ്രഖ്യാപനത്തിലൂടെ നിറവേറ്റിയിരിക്കുന്നത്. മുന്‍ഗാമികളായ പല പ്രസിഡന്റുമാരും മനപൂര്‍വം ഒഴിവാക്കിയ പ്രയോഗം കൂടിയായിരുന്നു അര്‍മേനിയന്‍ വംശഹത്യ എന്നത്. ജോര്‍ജ് ഡബ്‌ള്യൂ, ബുഷ്, ബറാക്ക് ഒബാമ, ഡൊണാള്‍ഡ് ട്രംപ് എന്നീ പ്രസിഡന്റുമാര്‍ അര്‍മേനിയന്‍ കൂട്ടക്കൊല അനുസ്മരണ പ്രസ്താവനകള്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും വംശഹത്യ എന്ന പദം ഉപയോഗിച്ചിരുന്നില്ല.
അതേസമയം ഇത്തരം സംവാദങ്ങള്‍ ചരിത്രകാരന്മാരാണ് നടത്തേണ്ടതെന്നും മൂന്നാം കക്ഷികള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ഇസ്താംബൂളിലെ അര്‍മേനിയന്‍ ഗോത്രപിതാവിന് നല്‍കിയ പ്രസ്താവനയില്‍ എര്‍ദോഗന്‍ പറഞ്ഞു. വാക്കുകള്‍ക്ക് ചരിത്രത്തെ മാറ്റിയെഴുതാന്‍ കഴിയില്ലെന്നും ഞങ്ങളുടെ നാടിന്റെ ചരിത്രത്തെക്കുറിച്ച് മറ്റാരും ഞങ്ങളെ പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും ജനപ്രീതി മാത്രം ലക്ഷ്യം വച്ചുള്ള ഈ പ്രസ്താവനയെ പൂര്‍ണമായും നിഷേധിക്കുന്നതായും തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു പറഞ്ഞു.
അതി ക്രൂരമായ ഇത്തരം ക്രിസ്ത്യന്‍ വംശഹത്യകള്‍ ലോകം അറിയാതെ മൂടിവയ്ക്കുവാന്‍ തുര്‍ക്കിയിലെ ഇസ്ലാമിക ഭരണകൂടം ശ്രദ്ധിച്ചിരുന്നു. 15 ദശലക്ഷം അര്‍മേനിയക്കാരെ കൂട്ടക്കൊല ചെയ്തതിനെ 'ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ' എന്ന് പോപ്പ്ഫ്രാന്‍സിസ് വിശേഷിപ്പിച്ചത് തുര്‍ക്കിയുടെ വന്‍ പ്രതിഷേധത്തിനിടയാക്കി.അദ്ദേഹത്തിന്റെ മുന്‍ഗാമിയായ പോപ്പ് ജോണ്‍പോള്‍ രണ്ടാമനും വംശഹത്യ എന്ന വാക്കുപയോഗിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.