ബിഹാർ തിരഞ്ഞെടുപ്പ്: 80 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ ബാലറ്റ്

ബിഹാർ തിരഞ്ഞെടുപ്പ്: 80 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ ബാലറ്റ്

ന്യൂഡൽഹി : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 80 വയസിൻ മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് നടപടി. രാജ്യത്ത് ആദ്യമായാണ് ഇത്തരം സൗകര്യം ഏർ പ്പെടുത്തുന്നത്. മറ്റുസംസ്ഥാനങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്കും ഈ സൗകര്യം ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. 

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർ ക്കും പോസ്റ്റൽ ബാലറ്റ് വേണ്ടെന്നുവെക്കാനുള്ള അനുവാദവും ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് മുൻകൂട്ടി നിശ്ചയിച്ച ദിവസം റിപ്പോർട്ടിങ് ഓഫീസർമാർ എല്ലാ സുരക്ഷയും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട് പോസ്റ്റൽ ബാലറ്റ് കൈമാറുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കോവിഡ് വ്യാപനത്തിനുശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ വലിയ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. നവംബർ പത്തിനാണ് വോട്ടെണ്ണൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.