ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയയില്‍ എത്തിയ നാലു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയയില്‍ എത്തിയ നാലു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

പെര്‍ത്ത്: ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയയില്‍ എത്തിയ നാലു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ പെര്‍ത്തില്‍ ഹോട്ടല്‍ ക്വാറന്റീനിലാണ്. ഏപ്രില്‍ 24-ന് എംഎച്ച് 125 വിമാനത്തില്‍ പെര്‍ത്തില്‍ എത്തിയ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കോവിഡ് ബാധിതരായതെന്നു പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വിമാനത്തിലെ 79 യാത്രക്കാരില്‍ 78 പേരും ഇന്ത്യയില്‍നിന്നുള്ളവരാണെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പോസിറ്റീവ് കേസുകള്‍ ഇനിയും വര്‍ധിക്കുമെന്നാണു കരുതുന്നതെന്ന് മാര്‍ക്ക് മക്‌ഗോവന്‍ പറഞ്ഞു.

പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരേ കഴിഞ്ഞ ദിവസം മക്‌ഗോവന്‍ രംഗത്തുവന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.