2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കുള്ള ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു. 2017, 2018, 2019 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുളള കൃതികളാണ് അക്കാദമി അവാർഡിനും എൻഡോവ്മെന്റ് അവാർഡിനും പരിഗണിക്കുന്നത്. അക്കാദമി അവാർഡുകൾ : കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം (നിരുപണം/പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്ര-മാനവിക വിഭാഗങ്ങളിൽപ്പെട്ട വിജ്ഞാനഗ്ര ന്ഥങ്ങൾ), ജീവചരിത്രം (ആത്മകഥ/തൂലികാചിത്രങ്ങൾ), ഹാസസാഹിത്യം, യാത്രാവിവരണം, വിവർത്തനം, ബാലസാഹിത്യം. 25,000/- രൂപയും സാക്ഷ്യപത്രവും അവാർഡ് ശില്പവുമാണ് സമ്മാ നം. എൻഡോവ്മെന്റ് അവാർഡുകൾ : സി.ബി.കുമാർ അവാർഡ് (ഉപന്യാസം), ഐ.സി.ചാക്കോ അവാർഡ് ( വ്യാകരണം/ ഭാഷാശാസ്ത്രം), കെ.ആർ.നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം), ജി.എൻ.പിള്ള അവാർഡ് (വൈജ്ഞാനികസാഹിത്യം), കുറ്റിപ്പുഴ അവാർഡ് ( നിരൂപണം). 35 വയസ്സിന് താഴെയുളളവർ രചിച്ച കൃതികൾക്കുളള എൻഡോവ്മെന്റ് അവാർഡുകൾ : കനകശ്രീ അവാർഡ് (കവിത), ഗീതാഹിരണ്യൻ അവാർഡ് (ചെറുകഥ). ഇതിനു മുൻപ് ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവരുടെ കൃതികൾ അതാതു വിഭാഗ ങ്ങളിൽ പരിഗണിക്കുന്നതല്ല. ഗ്രന്ഥകർത്താക്കൾക്കോ, അവരുടെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ, പ്രസാധകർക്കോ, സാഹിത്യസാംസ്കാരിക സംഘടനകൾക്കോ, അവാർഡ് പരിഗണനക്കുളള പുസ്തകങ്ങൾ അയച്ചുതരാവുന്നതാണെന്ന് കേരള സാഹിത്യഅക്കാദമി സെക്രട്ടറി അറിയിക്കുന്നു (വെബ്സൈറ്റ് http://www.keralasahityaakademi.org/). മേൽപ്പറഞ്ഞ 3 വർഷങ്ങളിലെ കൃതികളുടെ 3 പ്രതികൾ വീതം 2020 ഒക്ടോബർ 31-ന് മുൻപ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗൺ ഹാൾ റോഡ്, തൃശ്ശൂർ - 20 എന്ന വിലാസത്തിൽ അയച്ചു തരാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.