കൊറോണ വൈറസ് ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്ത ഒരാള്‍ക്ക് അണുബാധയില്‍ നിന്ന് പ്രതിരോധമുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ശാസ്ത്രജ്ഞര്‍. കോവിഡ് ആന്റിബോഡികളുടെ സാന്നിധ്യം വൈറസിന് വിധേയമാകുമെന്ന് തെളിയിക്കുമെങ്കിലും, അത് രോഗത്തിനെതിരെ സംരക്ഷണം നല്‍കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് ഒരു വ്യക്തിക്ക് ഇതിനകം ബാധിച്ചിട്ടുണ്ടെന്നതിന്റെ സൂചനയാണ് ശരീരത്തിലെ ആന്റിബോഡികള്‍. എന്നാല്‍, ആന്റിബോഡി സാന്നിധ്യം വ്യക്തികളിലെ രോഗ പുരോഗതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നാണ് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി (എന്‍ഐഐ) യിലെ ശാസ്ത്രജ്ഞന്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഇപ്പോഴും നിരവധി പഠനങ്ങളും അനുമാനങ്ങളും നടക്കുകയാണ്.
യഥാര്‍ഥ രോഗബാധിതരുടെ എണ്ണം സൂചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യത്യസ്ത സീറോ സര്‍വേ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 1 ന് എന്‍ജെഎം ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പുതിയ കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ അണുബാധയ്ക്ക് ശേഷം നാല് മാസത്തേക്ക് ശരീരത്തില്‍ നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഇന്ത്യയില്‍ കോവിഡ് -19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുകയാണ്. തിങ്കളാഴ്ച രാജ്യം 90,062 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.