കൊട്ടാരക്കര: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മാര്‍ച്ചില്‍ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. പിന്നീട് രോഗമുക്തനായി കൊട്ടാരക്കരയിലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.