കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ഏഴു വിക്കറ്റ് വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ  ഡൽഹി ക്യാപിറ്റൽസിന് ഏഴു വിക്കറ്റ് വിജയം

അഹമ്മദാബാദ്: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. 155 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി 21 പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് വിജയിച്ചു. 41 പന്തിൽ 11 ഫോറും മൂന്നു സിക്സും സഹിതം 82 റൺസെടുത്ത പൃഥ്വി ഷായാണ് ഡൽഹിയുടെ വിജയശിൽപ്പി.

ഓപ്പണിങ് വിക്കറ്റിൽ ഷായും ശിഖർ ധവാനും ചേർന്ന് 132 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡൽഹി ഇന്നിങ്സിന് അടിത്തറ പാകി. 83 പന്തിലായിരുന്നു 132 റൺസ്. ധവാൻ നാലു ഫോറും ഒരു സിക്സും സഹിതം 47 പന്തിൽ 46 റൺസ് നേടി. ഋഷഭ് പന്ത് എട്ടു പന്തിൽ 16 റൺസെടുത്ത് പുറത്തായി. മൂന്നു പന്തിൽ ആറു റൺസോടെ മാർക്കസ് സ്റ്റോയിൻസും ഒരു പന്തു നേരിട്ട് ഷിമ്രോൺ ഹെറ്റ്മെയറും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ കൊൽക്കത്ത ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 27 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ.

ശുഭ്മാൻ ഗിൽ 38 പന്തിൽ 43 റൺസെടുത്തു. ഇയാൻ മോർഗനും സുനിൽ നരെയ്നും പൂജ്യത്തിന് പുറത്തായി.
നിധീഷ് റാണ 15 റൺസെടുത്തപ്പോൾ രാഹുൽ ത്രിപദി 19 റൺസ് നേടി. 14 റൺസെടുത്ത ദിനേശ് കാർത്തിക് വിക്കറ്റിന് മുന്നിൽ കുരുങ്ങി. പാറ്റ് കമ്മിൻസ് 11 റൺസോടെ പുറത്താകാതെ നിന്നു. നേരത്തെ ഒരു ഘട്ടത്തിൽ കൊൽക്കത്തയ്ക്ക് 82 റൺസെടുക്കുന്നതിനിടയിൽ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് റസസലിന്റെ ബാറ്റിങ് കൊൽക്കത്തയുടെ സ്കോറിങ് വേഗത കൂട്ടി. അവസാന അഞ്ച് ഓവറിൽ 59 റൺസാണ് കൊൽക്കത്ത നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.