പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവനു നേരെ വധഭീഷണി. ഏപ്രില്‍ 21-ന് രാത്രി എട്ടരയോടെയാണ് പെര്‍ത്തിലെ റോക്കിംഗ്ഹാമിലുള്ള പ്രീമിയറിന്റെ വീടിനു മുന്‍പില്‍ എത്തിയ യുവാവ് മക്‌ഗൊവനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഈ സമയം മക്‌ഗൊവനും ഭാര്യ സാറയും മൂന്നു മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ബാല്‍ക്കണിയില്‍നിന്ന സാറയെ പ്രതി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാത്രി മക്‌ഗൊവന്‍ വീട്ടിലെത്തിയ ഉടനെയായിരുന്നു സംഭവം. പോലീസ് വരുന്നതു വരെ സുരക്ഷിത്വത്തിനായി മൂന്നു മക്കളെയും ഒരു മുറിയില്‍ പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ പിടികൂടി. ഭീഷണി മുഴക്കിയത് ഗാവിന്‍ മൈക്കല്‍ ഹിഗ്‌സ് (33) എന്നയാളാണെന്നു തിരിച്ചറിഞ്ഞു. ഇക്കാര്യങ്ങള്‍ പ്രീമിയര്‍ തന്നെ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
വധഭീഷണി മുഴക്കിയ സമയത്ത് തന്റെ കുടുംബത്തിലെ എല്ലാവരും വീട്ടിലുണ്ടായിരുന്നു. അവര്‍ക്ക് ആപത്തൊന്നും സംഭവിച്ചില്ല എന്നതാണ് ആശ്വാസകരമായ കാര്യമെന്ന് പ്രീമിയര്‍ പ്രസ്താനവയില്‍ പറഞ്ഞു. കൃത്യസമയത്തുള്ള വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പോലീസിന്റെ ഇടപെടലിന് നന്ദി പറയുന്നതായും മക്‌ഗൊവാന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.