കര്‍ണാടക നഗര തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം; ബിജെപി രണ്ടാം സ്ഥാനത്ത്

കര്‍ണാടക നഗര തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം; ബിജെപി രണ്ടാം സ്ഥാനത്ത്

ബെംഗളൂരു: കര്‍ണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2,709 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ബിജെപിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനം ഉറപ്പിച്ചത്. ഫലം പ്രഖ്യാപിച്ച 2,709 സീറ്റുകളില്‍ കോണ്‍ഗ്രസ് 982ഉം ബിജെപി 929ഉം സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ജനതാദള്‍ എസ് 375ഉം ബിഎസ്പി 13ഉം സീറ്റുകള്‍ നേടി.

സ്വതന്ത്രര്‍ 329ഉം മറ്റുള്ളവര്‍ 32 ഇടങ്ങളിലും വിജയിച്ചു.  നഗര പ്രദേശങ്ങളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഷിമോഗ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് ലഭിക്കും. തുംകൂര്‍, മൈസുരു കോര്‍പ്പറേഷനുകളില്‍ ബിജെപി എറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്താല്‍ ബിജെപിക്ക് പ്രതിപക്ഷത്തിരിക്കേണ്ടിവരും. ബാഗല്‍കോട്ട്, ബെലഗാവി, ചാമരാജനഗര്‍, ചിത്രദുര്‍ഗ, ദക്ഷിണ കന്നഡ, ദാവന്‍ഗരെ, ഉഡുപ്പി ജില്ലകളിും ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.