രാജ്യത്ത് ആശങ്ക പടര്‍ത്തി കോവിഡ്: 4,08,323 പുതിയ കേസുകൾ; ഇന്നലെ 3,464 മരണങ്ങൾ

രാജ്യത്ത് ആശങ്ക പടര്‍ത്തി കോവിഡ്: 4,08,323 പുതിയ കേസുകൾ; ഇന്നലെ 3,464  മരണങ്ങൾ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആശങ്ക പടര്‍ത്തി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഒറ്റ ദിവസം നാലുലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇന്ത്യ ആഗോളതലത്തില്‍ തന്നെ ഏകദിന രോഗികളുടെ എണ്ണത്തില്‍ മുന്നിലെത്തുന്ന രാജ്യമായി. വെള്ളിയാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 4,08,323 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 30നാണ് ഒരു ദിവസം നാല് ലക്ഷത്തിലധികം അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്ത ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറിയത്. 3,464 പുതിയ മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 1,91,63,488 കേസുകളും 2,11,778 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര-62,919, കര്‍ണാടക-48,296, കേരളം-37,199 എന്നിങ്ങനെയാണ് മുന്നിലുള്ള സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ 828 പേരും ഡല്‍ഹിയില്‍ 375, ഉത്തര്‍പ്രദേശില്‍ 332 എന്നിങ്ങനെയാണ് മരണം.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നിന്നുള്ള കേസുകളും മരണങ്ങളും ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏപ്രില്‍ 30 ന് 2,97,488 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,56,71,536 ആയി.
ഏപ്രില്‍ 29 ന് 19,20,107 സാംപിളുകള്‍ പരീക്ഷിച്ചതിന്റെ ഫലമാണ് ഏപ്രില്‍ 30 ന് ലഭിച്ചത്. ദിവസേനയുള്ള പരിശോധനകള്‍ 19 ലക്ഷം കടന്ന ആദ്യ സംഭവമാണിത്. ഏപ്രില്‍ 28 ന് 17.68 ലക്ഷം സാംപിളുകള്‍ പരീക്ഷിച്ചു. പകര്‍ച്ചവ്യാധി തുടങ്ങിയതു മുതല്‍ ഏപ്രില്‍ 29 വരെ രാജ്യത്ത് മൊത്തം 28.64 കോടി പരിശോധനകള്‍ നടത്തി.

അതേസമയം പ്രതിദിനം ശരാശരി 52,679 കേസുകള്‍ ഉള്ള യുഎസാണ് അടുത്ത സ്ഥാനത്തുള്ളത്. ഇവിടെയാവട്ടെ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണത്തില്‍ ഏറെ പിന്നിലാണ്. ഫ്രാന്‍സ് (27,250), ജര്‍മനി (20,788), കാനഡ (7,980) എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് രാജ്യങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.