ജോലിക്കിടെ ഹൃദയാഘാതമുണ്ടായ ക്രെയിന്‍ ഓപ്പറേറ്ററെ ദുബായ് പോലീസ് രക്ഷപ്പെടുത്തി. ജബല്‍ അലി തുറമുഖത്ത്, ക്രെയിനില്‍ 65 മീറ്റർ ഉയരത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഓപ്പറേറ്റർക്ക് ഹൃദയാഘാതമുണ്ടാകുന്നത്. വിവരം ലഭിച്ചയുടന്‍ റെസ്ക്യൂടീം സംഭവസ്ഥലത്തെത്തുകയും രക്ഷാ പ്രവർത്തനം നടത്തുകയുമായിരുന്നുവെന്ന് ദുബായ് പൊലീസ് ട്രാൻസ്പോർട് ആൻഡ് റെസ്ക്യു ജനറൽ വിഭാഗം അത്യാഹിത വിഭാഗം തലവന്‍ തലവൻ ലഫ്.കേണൽ യഹ്യ ഹുസൈൻ മുഹമ്മദ് പറഞ്ഞു.
ദുബായ് പൊലീസ് ട്രാൻസ്പോർട് ആൻഡ് റെസ്ക്യു വിഭാഗത്തിലെ വിവിധ ടീമുകള്‍ക്കൊപ്പം സിവിൽ ഡിഫൻസ്, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവരുടേയും സമയോചിത ഇടപെടലാണ് ഓപ്പറേറ്ററുടെ ജീവന്‍ രക്ഷിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.