ഒട്ടാവ: കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്ക് സാന്ത്വന സംഗീതവുമായി കാനഡിയിലൊരു നഴ്‌സ്. ഐ.സി.യുവിന് പുറത്ത് ഗിറ്റാറുമായി പാട്ടു പാടുന്ന നഴ്‌സിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
കാനഡ ഒട്ടാവയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആമിലിന്‍ ഹൗസണ്‍ എന്ന നഴ്‌സാണ് രോഗികള്‍ക്കായി പാട്ട് പാടുന്നത്. ഐ.സി.യു.വിനു പുറത്ത് നിന്ന് 'യൂ ആര്‍ നോട്ട് എലോണ്‍' എന്ന ഗാനമാണ് ഗിത്താര്‍ വായിച്ചു കൊണ്ട് ഇവര്‍ ആലപിക്കുന്നത്. നഴ്‌സിന്റെ വീഡിയോ ആശുപത്രി അധികൃതര്‍ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്.
ആമിലിന്‍ തന്നെ എഴുതിയ പാട്ടാണ് പാടുന്നത്. തന്റെ ജീവിതത്തില്‍ ഏറ്റവും സംതൃപ്തി തോന്നിയ നിമിഷമാണിതെന്ന് ആമിലിന്‍ പറയുന്നു. നഴ്‌സിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.