പാലായിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ജോസ് കെ മാണിയെ പിന്തള്ളി മാണി സി. കാപ്പൻ 7000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

പാലായിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ജോസ് കെ മാണിയെ പിന്തള്ളി മാണി സി. കാപ്പൻ 7000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

കോട്ടയം: പാലായിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ആദ്യ ഘട്ടത്തിൽ മുന്നിൽനിന്ന് ജോസ് കെ മാണിയെ മറികടന്ന് മാണി സി കാപ്പൻ മുന്നിൽ. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ജോസ് കെ. മാണി 132 വോട്ടിന് ലീഡ് ചെയ്തു. എന്നാൽ ഇ.വി.എം. എണ്ണിത്തുടങ്ങിയതോടെ മാണി സി. കാപ്പൻ ലീഡ് തിരിച്ചു പിടിച്ചു. 333 വോട്ടിന് കാപ്പൻ ലീഡ് ചെയ്തെങ്കിലും വൈകാതെ ജോസ് കെ. മാണി ലീഡ് തിരിച്ചു പിടിച്ചു. എന്നാൽ ഇപ്പോൾ ജോസ് കെ മാണി പരുങ്ങലിലാണ്. കാപ്പൻ 7000 വോട്ടിന് ലീഡ്.

ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് പാലാ. യു.ഡി.എഫിലേക്ക് പോയ കാപ്പനെയാണോ എൽ.ഡി.എഫിലേക്ക് പോയ ജോസ് കെ. മാണിയെ ആണോ പാലാ ജയിപ്പിക്കുന്നതെന്ന് വരും മണിക്കൂറുകളിൽ അറിയാം.എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ജോസ് കെ. മാണിയ്ക്കാണ് സാധ്യത കൽപ്പിച്ചത്.

അതേസമയം പൂഞ്ഞാറിൽ പിസി ജോർജ്ജ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി. ആദ്യം മുതലേ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കടുത്തുരുത്തിയിൽ മോൺസ് ജോസഫും മുന്നിലാണ് വൈക്കത്തും കരുനാഗപ്പള്ളിയിലും എല്‍ഡിഎഫ് മുന്നിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.