വംശഹത്യയോടും വിദ്വേഷ പ്രസംഗങ്ങളോടുമുള്ള നയം നവീകരിക്കും: മാർക്ക് സുക്കൻബർഗ്

വംശഹത്യയോടും വിദ്വേഷ പ്രസംഗങ്ങളോടുമുള്ള നയം നവീകരിക്കും: മാർക്ക് സുക്കൻബർഗ്

അമേരിക്ക: വിദ്വേഷ പ്രസംഗങ്ങളിൽ തങ്ങളുടെ നയം ഇന്ന് മുതൽ നവീകരിക്കുമെന്ന് ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കൻബർഗ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വളരെക്കാലമായി തങ്ങൾ വിദ്വേഷ കുറ്റകൃത്യങ്ങളെയും കൂട്ടക്കൊലയെയും പ്രശംസിക്കുന്ന പോസ്റ്റുകൾ എടുത്തു മാറ്റാറുണ്ട്, എന്നാൽ വർദ്ധിച്ചുവരുന്ന യഹൂദവിരുദ്ധതയോടെ, യഹൂദ കൂട്ടക്കൊല (ഹോളോകോസ്റ്റ്) നിഷേധിക്കുന്ന അല്ലെങ്കിൽ വളച്ചൊടിക്കുന്ന ഏതൊരു ഉള്ളടക്കത്തെയും നിരോധിക്കുന്നതിനായി ഞങ്ങൾ ഞങ്ങളുടെ നയം വിപുലീകരിക്കുന്നു. ആളുകൾ ഫേസ്ബുക്കിൽ യഹൂദ കൂട്ടക്കൊലയെ പറ്റി തിരയുകയാണെങ്കിൽ, കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് ഞങ്ങൾ നിങ്ങളെ ആധികാരിക ചരിത്രസംഭവ വാർത്താ ഉറവിടങ്ങളിലേക്ക് നയിക്കാൻ തുടങ്ങുമെന്നും സുക്കൻബർഗ് അറിയിച്ചു.

Today we're updating our hate speech policy to ban Holocaust denial. We've long taken down posts that praise hate...

Posted by Mark Zuckerberg on Monday, October 12, 2020

സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനായി നിലകൊളളുന്നതും ഹോളോകോസ്റ്റിന്റെ ഭീകരത കുറച്ചു കാണിക്കുന്ന തരത്തിളുള്ളതോ നിരസിക്കുന്നതോ മൂലമുണ്ടാകുന്ന ദോഷവും ഞാൻ മനസിലാക്കുന്നു. വിദ്വേഷ ഭാഷണത്തെക്കുറിച്ചുള്ള ഞങ്ങളുടെ വിശാലമായ നയങ്ങൾ മൂലം, യഹൂദവിരുദ്ധ അക്രമങ്ങളുടെ വർദ്ധനവ് കാണിക്കുന്ന ഡാറ്റ കണ്ടപ്പോൾ ഞാൻ ഇതിനെ പറ്റി കൂടുതൽ ചിന്തിച്ചു. സ്വീകാര്യമായതും അല്ലാത്തതുമായ സംഭാഷണങ്ങൾക്കിടയിൽ അതിർത്തി നിർണയിക്കുന്നതു ബുദ്ധിമുട്ടാണ്, എന്നാൽ ലോകത്തിന്റെ നിലവിലെ അവസ്ഥയിൽ, ഇത് ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും സുക്കൻബർഗ് ഫേസ്ബുക്കിൽ കുറിച്ചു.

റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച് ലോക ജൂത കോൺഗ്രസും അമേരിക്കൻ ജൂത സമിതിയും ഈ തീരുമാനത്തെ പ്രശംസിച്ചു. “ഹോളോകോസ്റ്റ് നിഷേധത്തിന്റെ ഉള്ളടക്കം അതിന്റെ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യണമെന്ന് വർഷങ്ങളായി ലോക ജൂത കോൺഗ്രസ് ഫേസ്ബുക്കിനോട് വാദിക്കുകയും സോഷ്യൽ മീഡിയ കമ്പനിയുടെ പോളിസി ടീമുകളുമായി അത്തരം പോസ്റ്റുകൾ അവലോകനം ചെയ്യാനും കമ്പനിയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്കനുസൃതമായി വിദ്വേഷ ഭാഷണമായി വർഗ്ഗീകരിക്കാനും പ്രവർത്തിച്ചിട്ടുണ്ട്.” റോയിട്ടേഴ്സ് ലോക ജൂത കോൺഗ്രസ് ഭാരവാഹികളെ ഉദ്ധരിച്ച് പറഞ്ഞു.

ലോകത്താകമാനം ഈ കാലയളവിൽ സോഷ്യൽമീഡിയയിൽ കൂടി ചരിത്ര സത്യങ്ങളെ വളച്ചൊടിച്ച് പ്രസ്താവിക്കുന്ന പൊതു പ്രവണത കണ്ടു വരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടുതലായി ശ്രദ്ധ പഠിപ്പിക്കണം എന്നുള്ളതിന്റെ സൂചനയാണ് ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.