കോട്ടയം: പാലായില്‍ മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. 10,511 ആണ് കാപ്പന്റെ ഇപ്പോഴത്തെ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഇത്തവണയും പാലായില്‍ ജോസ്.കെ മാണിയെ പിന്തുടരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
54 വര്‍ഷം എം.എല്‍.എയായിരുന്ന കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി.സി കാപ്പന്‍ അന്ന് യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുളള കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
2021ലും മാണി.സി കാപ്പന്റെ മാറ്റ് കുറഞ്ഞില്ല എന്നുതന്നെയാണ് ഫലം സൂചനകള്‍ നല്‍കുന്നത്. ഇടതു കേന്ദ്രങ്ങളില്‍ അടക്കം കനത്ത മുന്നേറ്റമാണ് കാപ്പന്‍ നടത്തികൊണ്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.