പാലക്കാട്: അതിശക്തമായ പോരാട്ടം തുടരുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ലീഡ് തിരിച്ചു പിടിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നില്‍ നിന്നിരുന്ന ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരനെതിരെ 2225 ലേറെ വോട്ടിന് ഷാഫി ഇപ്പോള്‍ മുന്നിലാണ്.
ഒരുഘട്ടത്തില്‍ 7000 വോട്ട് വരെ ലീഡുനില ഉയര്‍ത്തിയാണ് ശ്രീധരന്‍ ശക്തമായ മല്‍സരം കാഴ്ചവച്ചത്. അതേസമയം, കേരള കോണ്‍ഗ്രസ് എം അഭിമാനപോരാട്ടം കാഴ്ചവച്ച പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടു. എന്‍സിപിയില്‍നിന്ന് രാജിവച്ച് യുഡിഎഫിനു വേണ്ടി മല്‍സരിച്ച മാണി സി. കാപ്പനോട് പതിനായിരത്തിലേറെ വോട്ടിനാണ് പരാജയം.
നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി.വി.അന്‍വര്‍ 2794 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ച വി.വി.പ്രകാശിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്. പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ഥി പി.സി.ജോര്‍ജിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 11,404 വോട്ടിനാണ് വിജയിച്ചത്. 15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ഇടതുതരംഗമാണ് കാണുന്നത്.
രണ്ടര വരെയുള്ള വിവരമനുസരിച്ച് 97 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 44 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. പാലക്കാട് ഇ ശ്രീധരന്‍ പിന്നില്‍ പോയതോടെ ബിജെപി എല്ലാ മണ്ഡലങ്ങളിലും പിന്നിലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.