നന്ദിഗ്രാമിലെ തോല്‍വിക്കെതിരെ മമത കോടതിയിലേക്ക്

നന്ദിഗ്രാമിലെ തോല്‍വിക്കെതിരെ മമത കോടതിയിലേക്ക്

കല്‍ക്കത്ത: ബംഗാളില്‍ മൂന്നാം വട്ടം അധികാരം നിലനിര്‍ത്തിയ മമത ബാനര്‍ജി നന്ദിഗ്രാമിലെ തോല്‍വിക്കെതിരെ സുപ്രിം കോടതിയിലേക്ക്. ബംഗാള്‍ പിടിച്ചടക്കാനുള്ള മോദി- ഷാ കൂട്ടുകെട്ടിന്റെ മുഴുവന്‍ പരിശ്രമങ്ങളേയും തൂത്തെറിഞ്ഞാണ് മമത തന്റെ മൂന്നാം വരവ് ഗംഭീരമാക്കിയത്. എന്നാല്‍ അതിന്റെ ആഘോഷത്തിന് അല്‍പം മങ്ങലേല്‍പിച്ചു നന്ദിഗ്രാമിലെ സുവേന്ദു അധികാരിയോടുള്ള ദീദിയുടെ തോല്‍വി.

വോട്ടെണ്ണലില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം മമത ബാനര്‍ജി ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവര്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്. നന്ദിഗ്രാമില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ടി എം സി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യം നിരസിക്കുകയായിരുന്നു.

ബംഗാളില്‍ വന്‍ വിജയം നേടിയെങ്കിലും നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് 1956 വോട്ടിന് ആണ് മമത ബാനര്‍ജി തോറ്റത്. അതേ സമയം കൊവിഡ് സാഹചര്യത്തില്‍ വിജയ ആഘോഷങ്ങളോ ,വന്‍ സത്യപ്രതിജ്ഞാ ചടങ്ങോ ഉണ്ടാകില്ലെന്ന് മമതാ ബാനര്‍ജി പ്രവര്‍ത്തകരെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.