കോവിഡ് പ്രതിരോധം: കേരളത്തില്‍ നാളെ മുതല്‍ ഞായറാഴ്ച വരെ കർശന നിയന്ത്രണങ്ങള്‍

കോവിഡ് പ്രതിരോധം: കേരളത്തില്‍ നാളെ മുതല്‍ ഞായറാഴ്ച വരെ കർശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ നാളെ മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാനനിയന്ത്രണങ്ങള്‍. യാത്രക്കും പ്രവര്‍ത്തിക്കും അനുമതിയുള്ളത് അവശ്യവിഭാഗങ്ങള്‍‍ക്ക് മാത്രം. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനും തീരുമാനം.

രണ്ടാഴ്ചയായുള്ള വാരാന്ത്യ നിയന്ത്രണത്തിന് സമാന അവസ്ഥയാവും നാളെ മുതല്‍. അത്യാവശ്യമല്ലാതെ യാത്രക്കിറങ്ങിയാല്‍ തടയാനും കേസെടുക്കാനും പൊലീസ് വഴിനീളെയുണ്ടാവും. ദീര്‍ഘദൂര യാത്ര അത്യാവശ്യമെങ്കില്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കാം.

ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമില്ല. അവശ്യവിഭാഗത്തിലുള്ളവരും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം.

മരുന്ന്, പഴം, പച്ചക്കറി, പാല്‍, മല്‍സ്യമാംസം എന്നിവ വില്‍ക്കുന്ന കടകളും. വര്‍ക് ഷോപ്, വാഹനസര്‍വീസ് സെന്റര്‍, സ്പെയര്‍ പാര്‍ട്സ് വില്‍ക്കുന്ന കടകളും രാത്രി ഒൻപത് വരെ തുറക്കാം. ജീവനക്കാര്‍ ഇരട്ട മാസ്കും കയ്യുറകളും ധരിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.