കോവിഡ് മഹാമാരിയിൽ പൊലിഞ്ഞത് ക്രൈസ്തവസഭയിലെ ആറ് വഴികാട്ടികൾ

കോവിഡ് മഹാമാരിയിൽ പൊലിഞ്ഞത് ക്രൈസ്തവസഭയിലെ ആറ് വഴികാട്ടികൾ

തൃശൂർ: മലയാളക്കരയാകെ തെരഞ്ഞെടുപ്പ് വിജയ പരാജയങ്ങളെ അവലോകനം ചെയ്യുന്ന ഈ സമയത്ത് തൃശൂർ അതിരൂപതയിൽ വിജയങ്ങളും പരാജയങ്ങളും ആഘോഷങ്ങളായി മാറിയില്ല. കാരണം ക്രൈസ്തവ മനസ്സുകളെ നൊമ്പരപ്പെടുത്തികൊണ്ട് അതിരൂപതയുടെ അജപാലന ശുശ്രൂഷകളിൽ ഈ തലമുറക്ക് വഴികാട്ടികളായിരുന്ന ആറ് വന്ദ്യവൈദികരാണ് കഴിഞ്ഞ 10 ദിവസത്തിനിടയ്ക്ക് കോവിഡ് ബാധിച്ചു നമ്മെ വിട്ട് വേർപിരിഞ്ഞുപോയി.

അതിൽ അഞ്ച് പേര് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മരണപ്പെട്ടവരാണ്. ഇനിയും ചില വൈദീകർ അത്യാസന്ന നിലയിലുമാണ്. കോവിഡ് അതിന്റെ അതിരൗദ്രഭാവം പൂണ്ടു നിൽക്കുന്ന ഈ അവസരത്തിൽ നിരവധി ജീവനുകളാണ് കവർന്നെടുക്കുന്നത്.

തങ്ങളുടെ യൗവനകാലം മുഴുവൻ സഭയ്ക്ക് വേണ്ടി പ്രവർത്തിച്ച് ഇപ്പോൾ നമുക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് വിശ്രമജീവിതം നയിക്കുന്നതിനായി തൃശ്ശൂർ അതിരൂപതയിലെ വൃദ്ധ വൈദികർ താമസിക്കുന്ന സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിലാണ് കോവിഡ് എന്ന മഹാമാരി യാതൊരു ദാക്ഷിണ്യവുമില്ലാതെ കടന്നുകയറിയത്. ഏപ്രിൽ ഇരുപത്തിരണ്ടാം തീയതി ഫാ. ജോർജ് ചിറമേൽ (82) കോവിഡ് ബാധിച്ചു മരിച്ചു. ഏപ്രിൽ 30ന് വെളുപ്പിന് ഫാ ജേക്കബ് തൈക്കാട്ടിൽ (87) മരണവാർത്തയും അന്ന് വൈകീട്ട് തന്നെ ഫാ. ജേക്കബ് ചെറയത്ത് (85) മരണവാർത്തയും അതിരൂപതയെ ഒന്നാകെ തകർത്തുകളഞ്ഞു. മെയ് ഒന്നാം തീയതി രാത്രി 11.20ന് ഫാ. ജോസ് തെക്കേക്കര (87) മരിച്ചതിനു ശേഷം 20 മിനിട്ടിനുള്ളിൽ ഫാ ബർണാഡ് തട്ടിൽ (78) മരണവാർത്ത കൂടി അറിഞ്ഞപ്പോൾ ക്രൈസ്തവ സമൂഹം ഒന്നടങ്കം മനസ്സ് നീറുകയായിരുന്നു. ഇന്നലെ രാവിലെ കോവിഡിന്റെ ക്രൂരതയ്ക്ക് മുന്നിൽ ഫാ. ജോർജ് അക്കര (80) കീഴടങ്ങി.

അതേസമയം കോവിഡ് എന്ന മഹാമാരി മൂലം പ്രായംചെന്ന മറ്റു പല വൈദികരും അത്യാസന്നനിലയിൽ തുടരുകയാണെന്ന്. ഇതൊക്കെ പറയുമ്പോൾ അവരിൽ ചിലരുടെ മനസ്സ് ഇടറുന്നുണ്ടായിരുന്നു. കാരണം അവർക്ക് മാർഗദർശി ആയിരുന്ന അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവരാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

കോവിഡ് മഹാമാരി കേരളത്തിൽ അലയടിച്ച 2020 മെയ്‌ മാസം മുതൽ നാളിതുവരെ കോവിഡ് രോഗം വന്ന് മരണമടഞ്ഞത് നിരവധി പേരാണ്. എന്നാൽ ഓഖിയും പ്രളയാവും കോവിഡും ഉൾപ്പെടെ ഏത് ദുരന്തം വന്നാലും സധൈര്യം സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സഹായിക്കുവാൻ യുവജനങ്ങൾക്ക് പ്രചോദനം നൽകിക്കൊണ്ട് മുന്നിട്ടിറങ്ങുന്ന വരാണ് കത്തോലിക്കാസഭയിലെ വൈദികർ. അതിനവർക്ക് പ്രേരകമാകുന്നതോ ഇവർക്ക് മുന്നേ വഴികാട്ടികളായി നടന്നിരുന്ന, ഗുരുക്കന്മാരായ വൈദികരായിരുന്നു. ആ വൈദികരാണ് കോവിഡ് എന്ന മഹാമാരിയുടെ ദുരിതഫലം അനുഭവിച്ചുകൊണ്ട് മരണത്തിന് മുന്നിൽ ഇന്ന് ഒന്നൊന്നായി കീഴടങ്ങി കൊണ്ടിരിക്കുന്നത്. ഈ ദുർഘട നിമിഷവും തരണം ചെയ്യ്ത് വിജയം നേടും. ഈശോയെ മുറുകെപ്പിടിച്ചുകൊണ്ട് ജീവിതത്തിന്റെ ദുരിതപൂർണമായ നിമിഷങ്ങളിൽ മുന്നോട്ടുപോകാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.