രണ്ടാം പിണറായി സര്‍ക്കാര്‍: വകുപ്പുകളില്‍ അഴിച്ചുപണിയുണ്ടാകും; മന്ത്രിപദത്തിലേക്ക് പുതുമുഖങ്ങളും

രണ്ടാം പിണറായി സര്‍ക്കാര്‍: വകുപ്പുകളില്‍ അഴിച്ചുപണിയുണ്ടാകും; മന്ത്രിപദത്തിലേക്ക് പുതുമുഖങ്ങളും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ വകുപ്പുകളില്‍ അഴിച്ചുപണിയുണ്ടായേക്കും. പുതുമുഖങ്ങളും യുവതാരങ്ങളും മന്ത്രിപദത്തിലെത്തുമെന്നും സൂചന. ഓരോ ഘടകകക്ഷിക്കും സ്ഥിരമായി ലഭിക്കുന്ന വകുപ്പുകള്‍, മാറി പരീക്ഷിക്കാമെന്ന ആലോചനയാണ് നേതാക്കള്‍ക്കുള്ളത്. കേരള കോണ്‍ഗ്രസി (എം) ന്റെ വരവും അതിന് കാരണമായി.

ധനകാര്യം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം സി.പി.എം. ആണ് കൈകാര്യം ചെയ്യാറുള്ളത്. റവന്യൂവകുപ്പ് മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ.ക്കുള്ളതാണ്. ഇതിലൊന്നും തന്നെ മാറ്റം വരാന്‍ സാധ്യതയില്ല. അതേസമയം, മറ്റുവകുപ്പുകളില്‍ ചില വെച്ചുമാറല്‍ വേണമെന്ന അഭിപ്രായം സി.പി.എം. നേതാക്കള്‍ക്കിടയിലുണ്ട്. ചില വകുപ്പുകളില്‍ പുതുമയോടെ ഇടപെടാനുള്ള രാഷ്ട്രീയ ക്രമീകരണമെന്ന നിലയിലാണ് ഇതുണ്ടാകുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.