ദുബായ്: എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ 34 വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്കേറ്റു. പൊടിക്കാറ്റ് വീശിയതിനെ തുടർന്ന് കാഴ്ച പരിധി കുറഞ്ഞതും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കാത്തതുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ദുബായ് പോലീസിന്‍റെ ഗതാഗത വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സെയ്ഫ് മുഹൈർ അൽ മസൂയി പറഞ്ഞു.
ഷാർജ ഭാഗത്തേക്കുളള അൽ ഖുദ്ര പാലത്തിന് ശേഷമാണ് അപകടം അരങ്ങേറിയത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പൊടിക്കാറ്റടിക്കുന്നതുപോലുളള മോശം കാലാവസ്ഥ സന്ദർഭങ്ങളില്‍ അതീവ കരുതലോടെ വേണം വാഹനമോടിക്കാനെന്ന് അദ്ദേഹം നിർദ്ദേശിച്ചു .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.