വീട്ടിലിരുന്ന് ഡോക്ടറെ കാണാം : ഫീസില്ലാതെ

വീട്ടിലിരുന്ന് ഡോക്ടറെ കാണാം : ഫീസില്ലാതെ

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ടെലികൺസൾട്ടേഷൻ സേവനം , ഓൺലൈൻ ഒപിഡി രോഗികൾക്ക് ,അവരവരുടെ വീടുകളിൽ ലഭ്യമാക്കുന്നു . ചികിത്സ തേടുന്നവർക്ക് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഇ - സഞ്ജീവനി വെബ്‌സൈറ്റിൽ കയറി രെജിസ്റ്റർ ചെയ്യാവുന്നതാണ്. അപ്പോൾ ലഭിക്കുന്ന യൂസർ നെയിം , ടോക്കൺ നമ്പർ ,പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ചു ലോഗിൻ ചെയ്തു കഴിഞ്ഞാൽ, രോഗസ്ഥിതി അനുസരിച്ചു , ജനറൽ അല്ലെങ്കിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം തെരെഞ്ഞെടുക്കാവുന്നതാണ്.

ഡോക്ടർ ലൈവിൽ വരുമെന്ന് അറിയിപ്പ് കിട്ടി പതിനഞ്ചു മിനിറ്റിനുള്ളിൽ രോഗിക്ക് ഡോക്ടറോട് നേരിൽ സംസാരിക്കാവുന്നതാണ് . രോഗ വിവരം പൂർണ്ണമായും കേട്ടതിനു ശേഷം ഡോക്ടർ ചികിത്സ നിശ്ചയിക്കും .കഴിക്കേണ്ട മരുന്നുകളുടെ പ്രിസിക്രിപ്‌ഷനും ഉടൻ എത്തും . അതാതു സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ഡോക്ടർമാർ തന്നെയായിരിക്കും പ്രാഥമിക ലെവലിൽ എത്തുക എന്നതുകൊണ്ട് ഭാഷാപ്രശ്നം ഉണ്ടാകുകയില്ല . 

ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് ആലംബമാകുന്ന ഈ പദ്ധതിക്ക് വേണ്ടത്ര പ്രചാരം പലവിധ കാരണങ്ങളാൽ ലഭിക്കുന്നില്ല. ഈ സേവനം https://esanjeevaniopd.in/home എന്ന വെബ് സൈറ്റിലൂടെയും eSanjeevaniOPD - National Teleconsultation Service എന്ന പേരിൽ ആപ് സ്റ്റോറുകളിലൂടെയും ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.