ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ വിദേശ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായങ്ങള്‍ എത്തിച്ചത്. എന്നാല്‍ ഈ വിദേശ സഹായങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനോട് ഗൗരവമായ ചോദ്യങ്ങള്‍ ട്വിറ്ററിലൂടെ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
എന്തെല്ലാം വിദേശ സഹായമാണ് നമ്മുക്ക് ലഭിച്ചത്? അതെല്ലാം എവിടെ? ആരാണ് ഇതിന്‍റെയൊക്കെ ഗുണഭോക്താവ്? എങ്ങനെയാണ് ഈ സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുക? എന്താണ് ഇതിലൊന്നും സുതാര്യതയില്ലാത്തത്? കേന്ദ്രസര്‍ക്കാറിന് ഇതിനെല്ലാം എന്തെങ്കിലും ഉത്തരമുണ്ടോ? - രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.