സിഡ്‌നി: ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മേയ് 15-നപ്പുറം നീട്ടില്ലെന്നും അതിനുശേഷം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള വിമാനങ്ങള്‍ ആരംഭിക്കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.
നിലവില്‍ ഇന്ത്യയിലുള്ളവര്‍ ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയ സര്‍ക്കാരിന്റെ വിവാദ തീരുമാനം മേയ് 15 നാണ് അവസാനിക്കുന്നത്. സര്‍ക്കാര്‍ നടപടിയുടെ നിയമസാധുത ചോദ്യം ചെയ്ത് സിഡ്‌നിയിലെ ഫെഡറല്‍ കോടതിയില്‍ നല്‍കിയ കേസ് അടുത്തയാഴ്ച്ച വാദം കേള്‍ക്കാനിരിക്കെയാണ് യാത്രാ വിലക്ക് അവസാനിക്കുന്നത്.
ഇന്നലെ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ വിലക്ക് തുടരേണ്ടതില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ബയോസെക്യൂരിറ്റി ആക്ട് പ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം ഫലപ്രദമായിരുന്നെന്നും 15 വരെ അതിനു മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയന്‍ പൗരന്മാരെ തിരികെകൊണ്ടുവരാന്‍ ഈ മാസം അവസാനിക്കുന്നതിനു മുമ്പ് മൂന്നു വിമാനങ്ങള്‍ ഇന്ത്യയിലേക്ക് അയയ്ക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ് ലന്‍ഡ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ സ്വീകരിക്കാന്‍ തയാറാണെന്ന് അറിയിച്ചതായി ദേശീയ മന്ത്രിസഭയ്ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. വിമാനങ്ങളുടെ എണ്ണം ആറായി ഉയര്‍ത്തുന്നതും പരിഗണനയിലുണ്ട്. ഏറ്റവും അത്യാവശ്യമുള്ളവരെ ആയിരിക്കും ആദ്യം കൊണ്ടുവരിക. യാത്രക്കാര്‍ക്ക് എല്ലാവര്‍ക്കും റാപിഡ് ആന്റിജന്‍ പരിശോധനയും നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.