എവറസ്റ്റ് ബേസ് ക്യാമ്പില്‍ വീണ്ടും കോവിഡ്; മൂന്നു പേര്‍ക്കു കൂടി സ്ഥിരീകരിച്ചു; നിരവധി പേരെ തിരിച്ചയച്ചു

എവറസ്റ്റ് ബേസ് ക്യാമ്പില്‍ വീണ്ടും കോവിഡ്; മൂന്നു പേര്‍ക്കു കൂടി സ്ഥിരീകരിച്ചു; നിരവധി പേരെ തിരിച്ചയച്ചു

കാഠ്മണ്ഡു: എവറസ്റ്റ് ബേസ് ക്യാമ്പില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പുതുതായി രണ്ട് പര്‍വതാരോഹകര്‍ക്കും ഒരു ഗൈഡിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിലിലും ബേസ് ക്യാമ്പില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. റോജിത അധികാരി എന്നയാള്‍ക്കാണ് ഏപ്രില്‍ 19ന് രോഗം സ്ഥിരീകരിച്ചത്. നേപ്പാള്‍ പര്‍വതാരോഹക അസോസിയേഷനാണ് ബേസ് ക്യാമ്പില്‍ രോഗ ബാധിതരുള്ള വാര്‍ത്ത പുറത്ത് വിട്ടത്.

മുപ്പതോളം പേരെ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ബേസ് ക്യാമ്പില്‍ നിന്ന് ഹെലികോപ്റ്ററില്‍ നേരത്തെ ഒഴിപ്പിച്ചുവെന്ന് പോളിഷ് പര്‍വതാരോഹകനായ പവല്‍ മിച്ചല്‍സ്‌കി പറഞ്ഞിരുന്നു. ലോകത്ത് ഇതുവരെ കോവിഡ് എത്താത്ത സ്ഥലമായിട്ടായിരുന്നു നേപ്പാള്‍ സര്‍ക്കാര്‍ എവറസ്റ്റിനെ വിശേഷിപ്പിച്ചിരുന്നത്. ബേസ് ക്യാമ്പില്‍ ആര്‍ക്കും രോഗബാധ ഇല്ലെന്നാണ് നേപ്പാള്‍ സര്‍ക്കാരിന്റെ വാദം. എവറസ്റ്റ് ബേസ് ക്യാമ്പിലെത്തണമെങ്കില്‍ 72 മണിക്കൂര്‍ മുന്‍പ് കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും സര്‍ക്കാര്‍ നിബന്ധനയുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.