ലോകത്തെ ഏറ്റവും വലിയ കാര്‍ഗോ വിമാനം യു കെയില്‍ നിന്നും കോവിഡ് പ്രധിരോധ സാധനങ്ങളുമായി ഇന്ത്യയിലേക്ക്

ലോകത്തെ ഏറ്റവും വലിയ കാര്‍ഗോ വിമാനം യു കെയില്‍ നിന്നും കോവിഡ് പ്രധിരോധ സാധനങ്ങളുമായി ഇന്ത്യയിലേക്ക്

ലണ്ടന്‍ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് സഹായമാകാന്‍ യുകെയുടെ മൂന്ന് കൂറ്റന്‍ ഓക്‌സിജന്‍ ജനറേറ്ററുകളുമായി ലോകത്തെ ഏറ്റവും വലിയ കാര്‍ഗോ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുളളതാണ് ഈ പ്ലാന്റുകള്‍. ഇതുമായി ആന്റനോവ് 124 വിമാനം ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെത്തും.

40 അടി വരുന്ന ചരക്കു കണ്ടെയ്‌നറുകളില്‍ കയറ്റിയാണ് പ്ലാന്റ് അയച്ചത്. രാത്രിയിലാണ് കണ്ടെയ്‌നറുകള്‍ ക്രെയിനുകളുടെ സഹായത്തോടെ വിമാനത്തിലേക്ക് കയറ്റിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആരോഗ്യമന്ത്രി റോബിന്‍ സ്വാന്‍ വിമാനത്താവളത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. വിദേശകാര്യ കോമണ്‍വെല്‍ത്ത് ഡെവലപ്‌മെന്റ് ഓഫീസാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനം വെള്ളിയാഴ്ച യാത്ര തിരിച്ചത്. 18 ടണ്‍ ഭാരമുളള ഈ ജനറേറ്ററുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഒരേ സമയം അന്‍പത് പേര്‍ക്ക് ഉപയോഗിക്കാനാകും. ഇന്ത്യയിലെത്തുന്ന ഓക്‌സിജന്‍ ജനറേറ്ററുകള്‍ ഇന്ത്യന്‍ റെഡ് ക്രോസിന്റെ സഹായത്തോടെ ആശുപത്രികളിലേക്ക് മാറ്റും. ഇതോടൊപ്പം 1000 വെന്റിലേറ്ററുകളും കയറ്റി അയച്ചിട്ടുണ്ട്.

ഇന്ത്യ നേരിടുന്ന പ്രതിസന്ധിയില്‍ ബ്രിട്ടന്‍ നല്‍കുന്ന സഹായങ്ങളുടെ തുടര്‍ച്ചയാണിത്. മാരക വൈറസിനെ നിയന്ത്രിക്കാന്‍ ഇന്ത്യയ്ക്ക് സാദ്ധ്യമായ എല്ലാ സഹായവും തുടര്‍ന്നും നല്‍കുമെന്ന് ഹെല്‍ത്ത് സോഷ്യല്‍ കെയര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.