കേരളം ചോദിച്ച വാക്സിന്‍ എന്ന് ലഭിക്കുമെന്ന് കേന്ദ്രം അറിയിക്കണം: ഹൈക്കോടതി

കേരളം ചോദിച്ച വാക്സിന്‍ എന്ന് ലഭിക്കുമെന്ന് കേന്ദ്രം അറിയിക്കണം: ഹൈക്കോടതി

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കേരളം ആവശ്യപ്പെടുന്ന അളവിൽ കോവിഡ് വാക്‌സിൻ എന്നു ലഭ്യമാക്കുമെന്ന് അറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടു നിർദ്ദേശിച്ചു.

കേന്ദ്ര സർക്കാരിന്റെ പുതുക്കിയ വാക്സിൻ നയത്തിനെതിരെ എറണാകുളം സ്വദേശി മാത്യു നെവിൻ തോമസ് നൽകിയ ഹർജിയും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹർജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്. മേയ് 20 ന് ഹർജികൾ വീണ്ടും പരിഗണിക്കും.

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ഇതു തടയാൻ നടപടി വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

വേണ്ടത്ര വാക്സിൻ കിട്ടാത്തതാണ് തിരക്കു വർദ്ധിക്കാൻ കാരണം. കേരളത്തിന് പ്രത്യേക പരിഗണന നൽകണമെന്നല്ല ആവശ്യപ്പെടുന്നത്. ഒരു കോടി ഡോസ് ആവശ്യപ്പെട്ടെന്ന് സർക്കാർ പറയുന്നു. ഇൗ സാഹചര്യത്തിലാണ് വാക്സിൻ എന്നു ലഭ്യമാക്കുമെന്ന് അറിയേണ്ടത് - ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.