ഡിആര്‍ഡിഒ‍ വികസിപ്പിച്ച മരുന്ന് ‍കോവിഡിനെതിരെ ഫലപ്രദം; അടിയന്തിര ഉപയോഗത്തിന് അനുമതി

ഡിആര്‍ഡിഒ‍ വികസിപ്പിച്ച മരുന്ന് ‍കോവിഡിനെതിരെ ഫലപ്രദം; അടിയന്തിര ഉപയോഗത്തിന് അനുമതി

ന്യൂഡൽഹി: കോവിഡിനെതിരെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) വികസിപ്പിച്ച മരുന്ന് ഫലപ്രദമെന്ന് കണ്ടെത്തല്‍.

2-ഡി ഓക്സി-ഡി ഗ്ലൂക്കോസ് എന്ന ഈ മരുന്നിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്. മരുന്നിന് രോഗശമന ശേഷി കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. വാക്സീന്‍ ക്ഷാമം നേരിടുമ്പോഴാണ് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറലിന്റെ ഉത്തരവ്.
പുതിയ മരുന്ന് കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്നാണു കരുതുന്നത്. കിടത്തി ചികിത്സയിലുള്ളവര്‍ക്ക് ഈ മരുന്നു കൊടുത്ത് മൂന്നു ദിവസത്തില്‍ രോഗം ഭേദമായെന്നാണ് വിവരം.

കൂടുതല്‍ പരീക്ഷണത്തിലേക്ക് പോകാതെ അടിയന്തിരമായി മരുന്ന് ലഭ്യമാക്കാനാവും ശ്രമം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസ് (ഐ‌എന്‍‌എം‌എസ്) എന്ന ഡിആര്‍ഡിഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.