2021 ആദ്യ പകുതിയല്‍ '999' സ്വീകരിച്ചത് 11 ലക്ഷം കോളുകള്‍

2021 ആദ്യ പകുതിയല്‍ '999' സ്വീകരിച്ചത് 11 ലക്ഷം കോളുകള്‍

ദുബായ്: പോലീസിന്റെ ഹോട്ട്ലൈന്‍ നമ്പറായ '999' ഈ വർഷത്തെ ആദ്യ പകുതിയില്‍ സ്വീകരിച്ചത് 1,101,051 കോളുകള്‍. 2020 ലെ ആദ്യ പകുതിയില്‍ ഇത് 1,353,269 കോളുകള്‍ ആയിരുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ സഹായമഭ്യർത്ഥിച്ച് വിളിക്കാവുന്ന ഹോട്ട് ലൈന്‍ നമ്പർ '901' സ്വീകരിച്ചത് 170,323 കോളുകളാണ്.

ദുബായ് പോലീസ് കമാന്റഡർ ഇന്‍ ചീഫ് മേജർ ജനറല്‍ അബ്ദുളള ഖലീഫ അല്‍ മറിയുടെ നേതൃത്വത്തില്‍ നടന്ന കൂടികാഴ്ചയിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്.

അത്യാവശ്യകാര്യങ്ങള്‍ക്ക് വിളിക്കുന്നവരുടെയരികിലേക്ക് ആറ് മിനിറ്റിനുളളില്‍ എത്തുകയെന്നുളളതാണ് ലക്ഷ്യമെങ്കിലും ശരാശരി 2.47 മിനിറ്റുകൊണ്ട് അധികൃതർക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. അത്യാവശ്യമല്ലാത്തയിടങ്ങളില്‍ 30 മിനിറ്റുകൊണ്ടെത്തുകയെന്നുളളതാണ് ലക്ഷ്യമെങ്കിലും നിലവില്‍ 9.25 മിനിറ്റുകൊണ്ട് എത്താന്‍ സാധിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.