ലോകത്തെ മുള്‍മുനയിലാക്കിയ ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പതിച്ചു

ലോകത്തെ മുള്‍മുനയിലാക്കിയ ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പതിച്ചു

ബീജിംഗ്: ലോകത്തെ മുള്‍മുനയിലാക്കി നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പതിച്ചതായി ചൈന. ഭൗമാന്തരീക്ഷത്തിലേക്കു കടന്ന് കത്തിത്തുടങ്ങിയ 'ലോങ് മാര്‍ച്ച് 5 ബി' ബഹിരാകാശ റോക്കറ്റാണ് മാല ദ്വീപിനു സമീപം സമുദ്രത്തില്‍ പതിച്ചത്. റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമുണ്ട്.

ഇന്ത്യന്‍ സമയം, ഞായറാഴ്ച രാവിലെ 07.54നു അന്തരീക്ഷത്തില്‍ പ്രവേശിച്ച റോക്കറ്റിന്റെ ഭൂരിഭാഗവും കത്തിനശിച്ചതായി ചൈന മാന്‍ഡ് സ്‌പേസ് എന്‍ജിനീയറിങ് ഓഫിസ് അറിയിച്ചു. നേരത്തെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക എന്നാണ് ചൈന പറഞ്ഞിരുന്നത്. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്.

റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുമെന്ന് യു.എസ് സൈന്യത്തിന്റെ 18 സ്‌പേസ് കണ്‍ട്രോള്‍ സ്‌ക്വാഡ്രന്‍ വിഭാഗം പ്രവചിച്ചിരുന്നു. ചൈനയുടെ ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29നു ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചിറക്കത്തിലാണു റോക്കറ്റിനു നിയന്ത്രണം വിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.