ഒറ്റ രാത്രി കൊണ്ട് യാത്രാ പാസിനായി അപേക്ഷിച്ചത് 40,000ത്തിലധികം പേര്‍; തിരക്കേറിയപ്പോള്‍ സൈറ്റ് ഹാങ് ആയി

ഒറ്റ രാത്രി കൊണ്ട് യാത്രാ പാസിനായി അപേക്ഷിച്ചത് 40,000ത്തിലധികം പേര്‍; തിരക്കേറിയപ്പോള്‍ സൈറ്റ് ഹാങ് ആയി

തിരുവനന്തപുരം: പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് 40,000ത്തിലധികം പേര്‍. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യ യാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു.

രാത്രിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം റെഡിയായത്. 40,000ത്തേളാണ് ഇന്ന് രാവിലെ വരെ അപേക്ഷ നല്‍കിയത്. പാസിനായുള്ള തിരക്ക് ഏറിയപ്പോള്‍ സൈറ്റ് ഹാങ് ആകുകയും ചെയ്തിരുന്നു. സര്‍വറിന്റെ ശേഷി കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്.

ഒഴിവാക്കാനാവാത്ത യാത്ര വേണ്ടി വരുന്നവര്‍ക്ക് മാത്രമാണ് യാത്രയ്ക്കുള്ള അനുമതി നല്‍കുക. നിര്‍മാണ മേഖലയിലെ ആളുകളെ ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്നും പൊലീസ് പറയുന്നു. ദിവസ വേതനക്കാര്‍ക്കും വീട്ടു ജോലിക്കാര്‍ക്കും പാസ് അനുവദിക്കും.

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് നല്‍കാനാവില്ലെന്നും നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.