കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു; 21 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു; 21 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യുഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജസ്ഥാനിലെ സീക്കര്‍ ജില്ലയിലാണ് സംഭവം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏപ്രില്‍ 21നാണ് ഖീര്‍വ ഗ്രാമത്തില്‍ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്‌കാരം നടന്നത്. 150 ഓളം പേരാണ് ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. പൊതിഞ്ഞുകൊണ്ടുവന്ന മൃതദേഹത്തിന്റെ കവര്‍ മാറ്റുകയും നിരവധി പേര്‍ മൃതദേഹത്തില്‍ തൊട്ട് അന്തിമോപചാരം അര്‍പ്പിച്ചു. ഇതിന് പിന്നാലെ പലരും കോവിഡ് ലക്ഷണം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസരയുടെ മണ്ഡലത്തില്‍ നടന്ന അത്യാഹിതത്തെക്കുറിച്ച് അദ്ദേഹം തന്നെയാണു സമൂഹ മാധ്യമങ്ങളില്‍ വിവരം പങ്കുവച്ചത്. അതേസമയം 21 പേരും കോവിഡ് ബാധിച്ച് മരിച്ചതല്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.