എസ്എംസിഎ കുവൈറ്റിന് പുതിയ ഭരണ സമിതി

എസ്എംസിഎ കുവൈറ്റിന്  പുതിയ ഭരണ സമിതി

കുവൈറ്റ് സിറ്റി : എസ്എംസിഎ കുവൈറ്റിന്റ 26-ാമത് ഭരണസമിതി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത്  അധികാരം ഏറ്റെടുത്തു. പൂർണമായും ഓൺലൈനിൽ കൂടി നടത്തപ്പെട്ട തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ജോളി മാടവന നേതൃത്വം നൽകി. സംഘടനാ പ്രസിഡന്റായി ബിജോയ് പാലാക്കുന്നേൽ, ജനറൽ സെക്രട്ടറിയായി അഭിലാഷ് അരീക്കുഴി,  ട്രഷറായി സാലു പീറ്റർ ചിറയത്ത് എന്നിവരും ചുമതലയേറ്റു.

1995 ൽ കുവൈറ്റിൽ സ്ഥാപിതമായ എസ്എംസിഎ സാമൂഹിക - അദ്ധ്യാത്‌മിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. അഖില കേരള കത്തോലിക്കാ കോൺഗ്രസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ സംഘടന മറ്റു ഗൾഫ് രാജ്യങ്ങളിലും എസ്എംസിഎ രൂപം കൊള്ളുവാൻ കാരണഭൂതരായി. കുവൈറ്റിൽ നിന്നും നാട്ടിലെത്തിയ മുൻകാല എസ്എംസിഎ പ്രവർത്തകരുടെ കൂട്ടായ്മയായി റിട്ടേണീസ് ഫോറവും പ്രവർത്തിക്കുന്നു. കോവിഡ് കാലത്തെ ചാരിറ്റി പ്രവർത്തനങ്ങൾ , ഭവന നിർമ്മാണ പദ്ധതി , രക്തദാനപദ്ധതി , മലയാള ഭാഷാ പഠന പദ്ധതി എന്നിവയൊക്കെ ആഗോള ശ്രദ്ധ ആകർഷിച്ചവയാണ്.

സോൺ , ഏരിയ, കേന്ദ്ര കമ്മറ്റി എന്നിങ്ങനെ ത്രിതല ഭരണ സംവിധാനമാണ് എസ്എംസിഎ ക്ക് നിലവിലുള്ളത് .സംഘടനയുടെ അടിസ്ഥാന ഘടകമായ 65 കുടുംബയൂണിറ്റുകൾ 13 സോണുകളിലായി നാലു ഏരിയകളിൽ പ്രവർത്തിക്കുന്നു. 31 അംഗ കേന്ദ്ര ഭരണ സമിതി , സംഘടനാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

കോവിഡ് കാലയളവിൽ രണ്ടു വർഷം സംഘടനയെ നയിച്ച തോമസ് കുരുവിള നരിതൂക്കിലിൻറെ ഭരണ സമിതിയെ വെള്ളിയാഴ്ച കൂടിയ ഓൺലൈൻ പൊതുയോഗം അഭിനന്ദിക്കുകയും വരവ് ചെലവ് കണക്കുകൾ അംഗീകരിക്കുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.