കോവിഡ് പ്രതിരോധത്തിന് കേരളത്തിന് കേന്ദ്രത്തിന്റെ 240 കോടി

കോവിഡ് പ്രതിരോധത്തിന് കേരളത്തിന് കേന്ദ്രത്തിന്റെ 240 കോടി

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾക്കായി 25 സംസ്ഥാനങ്ങളിലെ ത്രിതലപഞ്ചായത്തുകൾക്ക് സഹായധനമായി 8923.8 കോടി രൂപ കേന്ദ്രം അനുവദിച്ചു.

കേരളത്തിന് 240.6 കോടി രൂപ ലഭിക്കും. 2021-22ലെ യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം എന്നനിലയിൽ പണം ശനിയാഴ്ച കൈമാറിയതായി കേന്ദ്രധനമന്ത്രാലയത്തിന്റെ ധനവിനിയോഗവകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു. പണവിനിയോഗവുമായി ബന്ധപ്പെട്ട് ധനകാര്യ കമ്മിഷൻ നിർദേശിച്ച ചില വ്യവസ്ഥകളിലും ഇളവുണ്ടെന്ന് പത്രക്കുറിപ്പിൽ പറഞ്ഞു.

പതിനഞ്ചാം ധനകാര്യകമ്മിഷന്റെ നിർദേശപ്രകാരം യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം ജൂണിലാണ് വിതരണംചെയ്യേണ്ടത്. എന്നാൽ, കോവിഡ് പ്രതിരോധനടപടികൾക്കായി പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുൻകൂർ നൽകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.