ദമാം: റമദാന്‍ 29 ചൊവ്വാഴ്ച മാസപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് സൗദി അറേബ്യ. ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെ റമദാന്‍ മാസത്തിന് പരിസമാപ്തിയാകും. ഇതോടെ ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന്റെ പരിശുദ്ധിയോടെ ഈദുല്‍ ഫിത്തറിനെ ലോകമെങ്ങുമുളള മുസ്ലിം സമൂഹം വരവേല്‍ക്കും.
നഗ്നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറിലൂടെയോ ചന്ദ്രനെ ദൃശ്യമായാല്‍ അടുത്തുളള ജുഡീഷ്യല്‍ സ്ഥാപനത്തിലോ അംഗീകൃതകേന്ദ്രങ്ങളിലോ അറിയിക്കമെന്നാണ് സൗദി വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാവുകയാണെങ്കില്‍ ബുധനാഴ്ചയായിരിക്കും ഈദുല്‍ ഫിത്തർ.
അതേസമയം ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ ബുധനാഴ്ച റമദാന്‍ 30 പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും ഈദുല്‍ ഫിത്തർ. വ്യാഴാഴ്ചയാണ് ഈദുല്‍ ഫിത്തറെങ്കില്‍ യുഎഇയില്‍ അഞ്ച് ദിവസമാണ് അവധി ലഭിക്കുക. ചൊവ്വ മുതല്‍ തുടങ്ങുന്ന അവധി ശനിയാഴ്ച വരെയാണ്. അതേസമയം ബുധനാഴ്ചയാണെങ്കില്‍ വെള്ളിവരെയാണ് അവധി ലഭിക്കുക. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് യുഎഇ സർക്കാർ സ്വകാര്യ മേഖലയ്ക്ക് അവധി നല്‍കിയിട്ടുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.