'ധൂമസന്ധ്യ' വിവാദം പുകയുന്നു: അശാസ്ത്രീയത പ്രചരിപ്പിക്കരുതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

'ധൂമസന്ധ്യ' വിവാദം പുകയുന്നു: അശാസ്ത്രീയത പ്രചരിപ്പിക്കരുതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്

ആലപ്പുഴ: ആലപ്പുഴ നഗരസഭ നടത്തിയ ധൂമസന്ധ്യയെച്ചൊല്ലിയുള്ള വിവാദം അടങ്ങുന്നില്ല. കോവിഡ് പ്രതിരോധസന്ദേശം ജനങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് നഗരസഭാധ്യക്ഷയുടെ വിശദീകരണം. എന്നാല്‍ അശാസ്ത്രീയവും അബദ്ധവുമാണെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം. ഇടതുപക്ഷം ഭരിക്കുന്ന നഗരസഭ അശാസ്ത്രീയത പ്രചരിപ്പിക്കരുതെന്നാണ് പരിഷത്തിന്റെ നിലപാട്. ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തതിനെയും പരിഷത്ത് വിമര്‍ശിച്ചു.

അതേസമയം പരിഷത്തിനെതിരേ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തി. ശാസ്ത്രത്തെയും ശാസ്ത്രീയതയെയും മതം പോലെ ചട്ടക്കൂട്ടിലാക്കാനാണ് പരിഷത്ത് ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.