ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടിയെക്കുറിച്ച് കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ കൃത്യമായി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി.
തോല്‍വിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും സോണിയ പറഞ്ഞു.
തിരിച്ചടികളില്‍നിന്നു പാഠം ഉള്‍ക്കൊണ്ടു സംഘടനയെ വീണ്ടും ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ അവര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തില്‍ കടുത്ത നിരാശയുണ്ട്. ഒരു ചെറിയ ഗ്രൂപ്പ് രൂപീകരിച്ച് തിരഞ്ഞെടുപ്പ് തിരിച്ചടിക്കുള്ള കാരണങ്ങള്‍ കണ്ടെത്തി പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടും. ഇതിന്റെ അടിസ്ഥാനത്തിലാവും പാര്‍ട്ടി വീണ്ടും ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നും സോണിയ പറഞ്ഞു.
ഇടതുപാര്‍ട്ടികളുമായി കൈകോര്‍ത്ത ബംഗാളിലും ഭരണ പ്രതീക്ഷ നിലനിര്‍ത്തിയ കേരളത്തിലും ഉള്‍പ്പെടെ കടുത്ത തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു നേരിടേണ്ടി വന്നത്. ബംഗാളില്‍ 213 സീറ്റില്‍ തൃണമൂലും 73 സീറ്റില്‍ ബിജെപിയും വിജയം കൊയ്തപ്പോള്‍ കോണ്‍ഗ്രസ്-ഇടത് സഖ്യം തകര്‍ന്നടിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.