ഫ്രാന്‍സില്‍ ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് സൈനികര്‍

ഫ്രാന്‍സില്‍ ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് സൈനികര്‍

പാരിസ്: ഫ്രാന്‍സില്‍ ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് സൈനികര്‍. യുദ്ധ ഭീഷണിയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നിശബ്ദമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ഫ്രഞ്ച് സൈനികര്‍ ആരോപിച്ചു.
ഇസ്ലാമിസത്തിന് ഇളവുകള്‍ നല്‍കുന്ന സമീപനം മൂലം രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മുന്നറിയിപ്പ് നല്‍കുന്ന ഫ്രഞ്ച് സൈനികരുടെ കത്ത് വാലിയേഴ്സ് ആക്റ്റുവല്‍സ് എന്ന വലതുപക്ഷ മാസികയിലാണ് പ്രസിദ്ധീകരിച്ചത്.

കത്തില്‍ 75,000 ത്തോളം ആളുകളാണ് ഒപ്പിട്ടത്. നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചാണ് ഇത് സംസാരിക്കുന്നതെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ മാസവും സമാനമായ ആരോപണവുമായി മാസികയില്‍ പ്രസിദ്ധീകരിച്ച കത്ത് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. സൈനിക ഉദ്യോഗസ്ഥരും സെമി റിട്ടയേര്‍ഡ് ജനറല്‍മാരുമാണ് അന്ന് കത്തില്‍ ഒപ്പിട്ടത്. കത്തിനെ അപലപിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. മതം, രാഷ്ട്രീയം എന്നിവ സംബന്ധിച്ച പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധമാണെന്നു സായുധ സേനയുടെ ചുമതലയുള്ള മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി മുന്നറിയിപ്പു നല്‍കിയിരുന്നു.

പുതിയ കത്തിനു പിന്നില്‍ എത്രപേര്‍ ഉണ്ടെന്നോ അവര്‍ ഏതൊക്കെ റാങ്കുകളില്‍ ഉള്ളവരാണെന്നോ വ്യക്തമല്ല. ഇക്കുറി ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് കത്തില്‍ ഒപ്പിടാന്‍ മാസിക അവസരം നല്‍കിയിരുന്നു. രാജ്യത്തിനകത്തും അഫ്ഗാനിസ്ഥാന്‍, മാലി, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ പണയം പണയം വച്ച് സൈനികര്‍ പോരാടിയപ്പോള്‍ ഇസ്ലാമിസം വളര്‍ത്താന്‍ സര്‍ക്കാര്‍ സ്വന്തം മണ്ണില്‍ അവസരം നല്‍കുകയാണെന്ന് കത്തില്‍ ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.