ജറുസലേമിൽ ഹമാസ് റോക്കറ്റ് ആക്രമണം അഴിച്ചുവിട്ടു : തിരിച്ചടിച്ച് ഇസ്രായേൽ സൈന്യം

ജറുസലേമിൽ ഹമാസ് റോക്കറ്റ് ആക്രമണം അഴിച്ചുവിട്ടു : തിരിച്ചടിച്ച് ഇസ്രായേൽ സൈന്യം

ജറുസലേം: സംഘർഷഭരിതമായ ഇസ്രായേലിലെ ജറുസലേം പ്രദേശത്തേക്കും തെക്കൻ ഇസ്രായേലിലേക്കും പലസ്തീൻ തീവ്രവാദികൾ - ഹമാസ്    നിരവധി  തവണ റോക്കറ്റ് ആക്രമണം നടത്തി. ജറുസലേമിൽ, പലസ്തീനികളുമായുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിന്റെ പേരിൽ ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  തീവ്രവാദികൾ  ഭീഷണിപ്പെടുത്തി.

അൽ അക്സാ മോസ്കിന്റെ വളപ്പിൽ നിന്നും ഇസ്രായേൽ സേനയെ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഹമാസ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ അന്ത്യ ശാസനം അവസാനിച്ച സമയത്ത് ജറുസലേമിലും അടുത്തുള്ള പട്ടണങ്ങളിലും ഗാസയ്ക്കടുത്തുള്ള കമ്മ്യൂണിറ്റികളിലും റോക്കറ്റ് ആക്രമണത്തോട് അനുബന്ധിച്ചുള്ള സൈറണുകൾ മുഴങ്ങി.

1967 ലെ അറബ്-ഇസ്രയേൽ യുദ്ധത്തിൽ ജറുസലേം പുണ്യനഗരത്തിന്റെ കിഴക്കൻ ഭാഗങ്ങൾ പിടിച്ചെടുത്തതിന്റെ അടയാളമായി ഇസ്രായേൽ തിങ്കളാഴ്ച "ജറുസലേം ദിനം" ആഘോഷിച്ച അവസരത്തിലാണ് ഇസ്ലാമിന്റെ മൂന്നാമത്തെ ഏറ്റവും പുണ്യസ്ഥലമായ അൽ അക്സാ മോസ്കിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മോസ്കിന്റെ വളപ്പിൽ റബ്ബർ ബുള്ളറ്റുകൾ, സ്റ്റൺ ഗ്രനേഡുകൾ, കണ്ണീർ വാതകം എന്നിവ പോലീസ് പ്രയോഗിച്ചതിനെത്തുടർന്ന് മുന്നൂറിലധികം പലസ്തീനികൾക്ക് പരിക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.

അൽ അക്സയിൽ 21 ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി ഇസ്രായേലി പോലീസ് പ്രസ്താവിച്ചു. ഇതിനുമുൻപ് ഗാസയിൽ നിന്ന് ജറുസലേമിൽ റോക്കറ്റ് ആക്രമണം നടത്തിയത് 2014 ൽ ഇസ്രായേലും പലസ്തീൻ തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തിലായിരുന്നു.

ജറുസലേം ദിനത്തിൽ തീവ്രവാദ സംഘടനകൾ റെഡ്‌ലൈൻ കടന്ന് ജറുസലേമിനെ ആക്രമിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു പ്രസംഗത്തിൽ പറഞ്ഞു."ഇസ്രായേൽ വളരെ ശക്തമായി പ്രതികരിക്കും. ഞങ്ങളുടെ പ്രദേശം, തലസ്ഥാനം, നമ്മുടെ പൗരന്മാർ, സൈനികർ എന്നിവർക്കെതിരായ ആക്രമണങ്ങൾ ഞങ്ങൾ സഹിക്കില്ല. ഞങ്ങളെ അടിക്കുന്നവർ കനത്ത വില നൽകും," അദ്ദേഹംവ്യക്തമാക്കി.

അക്രമം തടയുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായി ഈജിപ്‌ത് ,ഖത്തർ ഐക്യരാഷ്ട്രസഭ എന്നിവർ പലസ്തീൻ ഗ്രൂപ്പിന്റെ നേതാവ് ഇസ്മായിൽ ഹാനിയുമായി ബന്ധപ്പെട്ട്‌ ചർച്ചകൾ തുടങ്ങി.

ഗാസയിൽ നിന്ന് വിക്ഷേപിച്ച 45 റോക്കറ്റുകളിൽ ആറെണ്ണമെങ്കിലും ജറുസലേമിന്റെ പ്രാന്തപ്രദേശത്ത് പതിച്ചതായി ഇസ്രായേലി ലെഫ്റ്റനന്റ് കേണൽ ജോനാഥൻ കോൺറിക്കസ് പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹമാസിന്റെ ഈ ആക്രമണങ്ങൾക്ക് തിരിച്ചടി തുടങ്ങിക്കഴിഞ്ഞതായി ഇസ്രായേൽ സൈനീക പ്രതിനിധി അറിയിച്ചു. ഹമാസ് കനത്ത വില നൽകേണ്ടതായി വരുമെന്ന് അദ്ദേഹംമുന്നറിയിപ്പ് നൽകി. 

ഗാസ-ഇസ്രയേൽ അതിർത്തിയിൽ, ഗാസയിൽനിന്നും വെടിയുതിർത്ത പലസ്തീൻ ടാങ്ക് വിരുദ്ധ മിസൈൽ ഇസ്രായേലിലെ ഒരു സിവിലിയൻ വാഹനത്തിൽ പതിക്കുകയും ഇസ്രായേലി പൗരന് പരിക്കേൽക്കുകയും ചെയ്തു. റോക്കറ്റ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹമാസും ഇസ്ലാമിക് ജിഹാദ് തീവ്രവാദ ഗ്രൂപ്പുകളും ഏറ്റെടുത്തിട്ടുണ്ട്. ഇത് ശത്രുക്കൾക്കുള്ള സന്ദേശമാണ് എന്ന് ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവ് അബു ഉബൈദ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.