ഓക്‌സിജന്‍ ലഭ്യത വിവരങ്ങള്‍ പങ്കുവയ്‌ക്കാനാകില്ല; ഭരണകൂടത്തെ വിശ്വസിക്കണമെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

ഓക്‌സിജന്‍ ലഭ്യത വിവരങ്ങള്‍ പങ്കുവയ്‌ക്കാനാകില്ല; ഭരണകൂടത്തെ വിശ്വസിക്കണമെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

ന്യൂഡൽഹി : കോവിഡ് വൈറസ് പ്രതിരോധത്തില്‍ കോടതി ഇടപെടുന്നതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച്‌ കേന്ദ്രം. ഭരണകൂടത്തെ വിശ്വസിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ട കേന്ദ്രം. ഓക്സിജന്‍ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ തല്ക്കാലം പങ്കുവയ്ക്കുന്നില്ലെന്ന് അറിയിച്ചു.

ഓക്‌സിജന്‍ ലഭ്യതയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി തന്നെ ദൗത്യസംഘം രൂപീകരിച്ചതിനാല്‍ വിശദാംശങ്ങള്‍ അറിയിക്കുന്നില്ലെന്നാണ് കേന്ദ്ര നിലപാട്.
ഭരണകൂടത്തെ വിശ്വസിക്കുക. കോടതിയുടെ ഇടപെടല്‍ പ്രതിസന്ധി മറികടക്കാന്‍ നൂതന വഴികള്‍ സ്വീകരിക്കുന്നതിന് തടസമാകും. കോവിഡ് പ്രതിരോധത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കുന്നത്.

കോവിഡ് പ്രതിരോധത്തിലെ കേസ് ഇനി വ്യാഴാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹൈക്കോടതികളും സുപ്രീംകോടതിയും കര്‍ശന നിലപാട് സ്വീകരിക്കുമ്പോൾ കോടതികളുടേത് അമിതാവേശം എന്ന സൂചന നല്‍കി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വാക്സീന്‍ ലഭ്യത ജൂലൈയോടെ പ്രതിമാസം 13 കോടി ഡോസായി കൂട്ടാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.